പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് എ​ട്ടു ദി​വ​സ പ​രി​ശീ​ല​നം
Wednesday, March 21, 2018 12:46 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ പ്രൈ​​മ​​റി സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​ർ​​ക്ക് എ​​ട്ടു​​ദി​​വ​​സം നീ​​ണ്ടു നി​​ല്ക്കു​​ന്ന പ​​രി​​ശീ​​ല​​നം ന​​ട​​പ്പാ​​ക്കാ​​ൻ തീ​​രു​​മാ​​നം. വി​​ഷ​​യാ​​ധി​​ഷ്ടി​​ത ട്രെ​​യി​​നിം​​ഗ് അ​​ഞ്ചു ദി​​വ​​സ​​വും ഐ​​ടി പ​​രി​​ശീ​​ല​​നം മൂ​​ന്നു ദി​​വ​​സ​​വും ഉ​​ൾ​​പ്പെ​​ടു​​ത്തി എ​​ട്ടു ദി​​വ​​സ പ​​രി​​ശീ​​ല​​നം സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ ക്യു​​ഐ​​പി മോ​​ണി​​റ്റ​​റിം​​ഗ് യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി. ര​​ണ്ടു ബാ​​ച്ചു​​ക​​ളാ​​യാ​​ണ് പ​​രി​​ശീ​​ല​​നം ഏ​​പ്രി​​ൽ 23 ആ​​ദ്യ ബാ​​ച്ചും മേ​​യ് ഏ​​ഴി​​ന് ര​​ണ്ടാം ബാ​​ച്ചും പ​​രി​​ശീ​​ല​​നം ന​​ട​​ത്തും.


ഹൈ​​സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​ർ​​ക്ക് നാ​​ലു ദി​​വ​​സം നീ​​ണ്ടു നി​​ല്ക്കു​​ന്ന പ​​രി​​ശീ​​ല​​ന​​മാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ത് മൂ​​ന്നു ബാ​​ച്ചു​​ക​​ളായാ​​ണ്.

ഏ​​പ്രി​​ൽ എ​​ട്ടി​​ന് ആ​​ദ്യ ബാ​​ച്ചും 14 ന് ​​ര​​ണ്ടാം ബാ​​ച്ചും 18 ന് ​​മൂ​​ന്നാം ബാ​​ച്ചും പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ക്ര​​മീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.