ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരേ നടപടി
Tuesday, March 20, 2018 12:26 AM IST
ത​​ല​​ശേ​​രി: ബ​​സ് ഓ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ സം​​സാ​​രി​​ച്ച ഡ്രൈ​​വ​​റു​​ടെ ലൈ​​സ​​ൻ​​സ് മോ​​ട്ടോ​​ർ​​വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ റ​​ദ്ദാ​​ക്കി.

അ​​ണ്ട​​ല്ലൂ​​ർ - പെ​​ര​​ള​​ശേ​​രി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ശ്രീ​​ഹ​​രി ബ​​സ് ഡ്രൈ​​വ​​ർ മു​​​തി​​​യ​​​ങ്ങ​​​യി​​​ലെ പ​​​രി​​​മ​​​ട​​​ത്തി​​​ൽ മാ​​​റോ​​​ളി പി. ​​​നി​​​ഖി​​​ലി​​ന്‍റെ ലൈ​​​സ​​​ൻ​​​സാ​​​ണ് അ​​​സി. മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ എം.​​പി. റി​​യാ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.

യാ​​​ത്ര​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലെ സം​​​സാ​​​രം തു​​ട​​ർ​​ന്ന​​പ്പോ​​ൾ യാ​​ത്രി​​ക​​രി​​ൽ ഒ​​രാ​​ൾ ദൃ​​ശ്യം പ​​ക​​ർ​​ത്തി ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഇ​​ടു​​ക​​യാ​​യി​​രു​​ന്നു. പ​​​ല​​​ത​​​വ​​​ണ ഡ്രൈ​​​വ​​​റോ​​​ട് ഫോ​​​ൺ വി​​​ളി​​​ച്ച് ബ​​​സ് ഓ​​​ടി​​​ക്ക​​​രു​​​തെ​​​ന്ന് പ​​​റ​​​ഞ്ഞി​​​ട്ടും ഡ്രൈ​​​വ​​​ർ കൂ​​​ട്ടാ​​​ക്കാ​​​തെ അ​​​പ​​​ക​​​ട​​​കരമാം വി​​​ധം ഫോ​​​ൺ വി​​​ളി​​​ച്ച് ന​​​ല്ല സ്പീ​​​ഡി​​​ൽ ഡ്രൈ​​​വ് ചെ​​​യ്യു​​​ക​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും ക​​​ണ്ട​​​ക്ട​​​റോ​​​ട് പ​​​രാ​​​തി​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ചി​​​രി​​​ച്ചു ത​​​ള്ളി​​​യെ​​​ന്നും ഉ​​​ള്ള കു​​​റി​​​പ്പോ​​​ടെ​​​യാ​​​ണ് ദൃ​​ശ്യം ന​​വ​​മാ​​ധ്യ​​മ​​ത്തി​​ൽ പോ​​സ്റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.