കരിപ്പൂർ സ്വ​ർ​ണവേട്ട സി​ബി​ഐ അന്വേഷിക്കുന്നു
കരിപ്പൂർ സ്വ​ർ​ണവേട്ട സി​ബി​ഐ അന്വേഷിക്കുന്നു
Tuesday, March 20, 2018 12:26 AM IST
കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന എ​​​യ​​​ർ ഇ​​​ന്ത്യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നി​​​ൽ​​​നി​​​ന്ന് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്തു.
ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (​ഡി​​​ആ​​​ർ​​​ഐ) അ​​​ന്വേ​​​ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന കേ​​​സാ​​​ണ് സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ ട്രാ​​​ൻ​​​സ്​​​പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ മ​​​ല​​​പ്പു​​​റം മ​​​ന്പു​​​റം സ്വ​​​ദേ​​​ശി എം.​​​വി.​ സി​​​ദ്ദീ​​​ഖി​​​നെ​​​തി​​​രെ​​​യാ​​​ണ് സി​​​ബി​​​ഐ കേ​​​സ് എ​​​ടു​​​ത്ത​​​ത്. ഗൂ​​​ഢാ​​​ലോ​​​ച​​​ന, വ​​​ഞ്ച​​​ന തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പ​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് പ്ര​​​തി​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


സി​​​ദ്ദീ​​​ഖ് മ​​​റ്റ് ചി​​​ല​​​രു​​​മാ​​​യി ഗൂഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഡ്യൂ​​​ട്ടി ന​​​ൽ​​​കാ​​​തെ ​യാ​​​ത്ര​​​ക്കാ​​​ർ വ​​​ഴി സ്വ​​​ർ​​​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​യാ​​​ണ് സി​​​ബി​​​ഐ​​​യു​​​ടെ കേ​​​സ്. 2017 ഏ​​​പ്രി​​​ൽ 25ന് ​​വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു വ​​​ന്ന ഒ​​​രാ​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന ര​​​ണ്ടു സ്വ​​​ർ​​​ണ ബാ​​​റു​​​ക​​​ൾ സി​​​ദ്ദീ​​​ഖി​​​ൽ​​​നി​​​ന്ന് ഡി​​​ആ​​​ർ​​​ഐ പി​​​ടി​​​കൂ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് എയർ ഇന്ത്യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ങ്ക് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.