40 കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, March 20, 2018 12:18 AM IST
വാ​​​ള​​​യാ​​​ർ: സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വ​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വേ​​​ട്ട. 40 കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി യു​​​വാ​​​വി​​​നെ എ​​​ക്സൈ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. തൃ​​​ശൂ​​​ർ ചാ​​​വ​​​ക്കാ​​​ടി​​​ന​​​ടു​​​ത്ത പേ​​​ര​​​കം സ്വ​​​ദേ​​​ശി രാ​​​ജേ​​​ഷി (47)നെ​​​യാ​​​ണ് കാ​​​റി​​​ൽ ക​​​ട​​​ത്തി​​​യ 36 കി​​​ലോ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള എ​​​ക്സൈ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കാ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കാ​​​ണ് ഇ​​​വ കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്ന​​​ത്. ക​​​ഞ്ചാ​​​വ് ലാ​​​യ​​​നി​​​രൂ​​​പ​​​ത്തി​​​ലാ​​​ക്കി മി​​​ശ്രി​​​തം ചേ​​​ർ​​​ത്ത് ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലാ​​​ക്കി​​​യ​​​ശേ​​​ഷം പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റു​​​ക​​​ളി​​​ൽ പൊ​​​തി​​​ഞ്ഞു സൂ​​​ക്ഷി​​​ച്ചാ​​​ണു ക​​​ട​​​ത്തി​​​യ​​​ത്.


അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീഷ​​​ണ​​​ർ എം.​​​എ​​​സ്. വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. അ​​​തി​​​ർ​​​ത്തി വ​​​ഴി​​​യു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തു ത​​​ട​​​യാ​​​ൻ എ​​​ക്സൈ​​​സ് പ​​​രി​​​ശോ​​​ധ​​​ന ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്തി​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വേ​​​ട്ട​​​യാ​​​ണി​​​ത്.