കൊ​ര​ങ്ങി​ണി അ​പ​ക​ടം: മ​ര​ണം 17 ആ​യി
Monday, March 19, 2018 1:58 AM IST
മ​​റ​​യൂ​​ർ: കൊ​​ര​​ങ്ങ​​ണി​​യി​​ൽ കാ​​ട്ടുതീ​​യി​​ൽ​​പ്പെ​​ട്ടു ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രുന്ന ഒ​​രാ​​ൾകൂ​​ടി മ​​രി​​ച്ചു. അ​​റു​​പ​​തു ശ​​ത​​മാ​​നം പൊ​​ള്ള​​ലോ​​ടെ മ​​ധു​​ര കെ​​ന്ന​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഈ​റോ​​ഡ് ചി​​ത്രൂ​​ർ സ്വ​​ദേ​​ശി സ​​തീ​​ഷ് (29) ആ​​ണ് ഇ​​ന്ന​​ലെ ര​​ണ്ടോ​​ടെ മ​​രി​​ച്ച​​ത്.

അ​​റ​​സ്റ്റി​​ലാ​​യി റി​​മാ​​ൻഡിൽ ക​​ഴി​​യു​​ന്ന പ്ര​​ഭു​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഈ ​​റോ​​ഡ് ആ​​സ്ഥാ​​ന​​മാ​​യ ടൂ​​ർ ദി ​​ഇ​​ന്ത്യാ ഹോ​​ളി​​ഡെ​​യ്സ് ട്രെ​​ക്കിം​​ഗ് ഗ്രൂ​​പ്പി​​ലെ അം​​ഗ​​മാ​​യി​​രു​​ന്നു മ​​രി​​ച്ച സ​​തീ​​ഷ്. ചെ​​ന്നൈ​​യി​​ൽ സ്വ​​കാ​​ര്യ ക​​ന്പ​​നി​​യി​​ലെ ഐ​​ടി ജീ​​വ​​ന​​ക്കാ​​ര​​ൻ ആ​​യി​​രു​​ന്നു. ഈ​​റോ​​ഡ് ആ​​സ്ഥാ​​ന​​മാ​​യ പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​യി​​ലെ പ്ര​​ധാ​​നി​കൂ​ടി​യാ​യി​രു​ന്നു അ​വി​വാ​ഹി​ത​നാ​യ സ​തീ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.