കേരള കോൺഗ്രസ് -എം നിർണായക യോഗം ഇന്ന്
കേരള കോൺഗ്രസ് -എം നിർണായക യോഗം ഇന്ന്
Sunday, March 18, 2018 12:47 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-എം ​​നി​​ർ​​ണാ​​യ​​ക സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​ യോ​​ഗം ഇ​​ന്നു കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും. ആ​​സ​​ന്ന​​മാ​​യ ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പാ​​ർ​​ട്ടി എ​​ന്തു നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്ക​​ണം എ​​ന്ന സു​​പ്ര​​ധാ​​ന തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണു യോ​​ഗം ചേ​​രു​​ന്ന​​ത്.

ഒ​​രു മു​​ന്ന​​ണി​​യി​​ലും ഉ​​ൾ​​പ്പെ​​ടാ​​തെ സ്വ​​ത​​ന്ത്ര നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ചു​​വ​​ന്നി​​രു​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ആ​​റു മാ​​സ​​മാ​​യി ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​മാ​​യി അ​​ടു​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള ന​​യ​​ങ്ങ​​ളും സ​​മീ​​പ​​ന​​ങ്ങ​​ളു​​മാ​​ണ് പു​ല​ർ​ത്തു​ന്ന​ത്. എ​​ന്നാ​​ൽ, ഇ​​ട​​തു മു​​ന്ന​​ണി​​യി​​ലെ പ്ര​​മു​​ഖ ക​​ക്ഷി​​യാ​​യ സി​​പി​​ഐ ഈ ​​നീ​​ക്ക​​ത്തോ​​ടു ശ​​ക്ത​​മാ​​യ എ​​തി​​ർ​​പ്പാ​ണു പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്ന​​ത്. സി​​പി​​ഐ നേ​​താ​​ക്ക​​ളും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളും ത​​മ്മി​​ൽ രൂ​​ക്ഷ​​മാ​​യ വ​​ക്പോ​​രും ന​​ട​​ന്നി​​രു​​ന്നു. ഇ​​തി​​നി​​ടെ സി​​പി​​എം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന സെ​​മി​​നാ​​റി​​ലും കെ.​​എം.​​മാ​​ണി പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.


ബി​​ജെ​​പി ദേ​​ശീ​​യ നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം പി.​​കെ. ​​കൃ​​ഷ്ണ​​ദാ​​സ് ഇ​​ന്ന​​ലെ പാ​​ലാ​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി കെ.​​എം.​​ മാ​​ണി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. സൗ​​ഹൃ​​ദ കൂ​​ടി​​കാ​​ഴ്ച​​യാ​​ണെ​​ന്നാ​​ണ് പി.​​കെ.​​ കൃ​​ഷ്ണ​​ദാ​​സ് പ​​റ​​ഞ്ഞ​​തെ​​ങ്കി​​ലും ഇ​തും രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി.

ഇ​​ന്നു​​ച്ച​ക​​ഴി​​ഞ്ഞ് 2.30ന് ​​ഓ​​ർ​​ക്കി​​ഡ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​ണ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം. എം​​പി​​മാ​​ർ,എം​​എ​​ൽ​​എ​​മാ​​ർ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, പോ​​ഷ​​കസം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന​​താ​​ണു സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.