ത​ദ്ദേ​ശ സ്ഥാ​പ​ന പ​ദ്ധ​തിനിർവഹണം ല​ക്ഷ്യം നേ​ടി​യി​ല്ല
ത​ദ്ദേ​ശ സ്ഥാ​പ​ന  പ​ദ്ധ​തിനിർവഹണം ല​ക്ഷ്യം നേ​ടി​യി​ല്ല
Saturday, March 17, 2018 1:10 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ട്ര​​​​​ഷ​​​​​റി നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും ച​​​​​ര​​​​​ക്കുസേ​​​​​വ​​​​​ന നി​​​​​കു​​​​​തി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​വ്യ​​​​​ക്ത​​​​​ക​​​​​ളും സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന പ​​​​​ദ്ധ​​​​​തിനി​​​​​ർ​​​​​വ​​​​​ഹ​​​​​ണ​​​​​ത്തെ ദോ​​​​​ഷ​​​​​ക​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചെ​​​​​ന്നു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. ര​​​​​ണ്ടു മാ​​​​​സ​​​​​ത്തോ​​​​​ളം നീ​​​​​ണ്ട ട്ര​​​​​ഷ​​​​​റി നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും ച​​​​​ര​​​​​ക്കുസേ​​​​​വ​​​​​ന നി​​​​​കു​​​​​തി​​​​​യി​​​​​ലെ അ​​​​​വ്യ​​​​​ക്ത​​​​​ത​​​​​യെത്തുട​​​​​ർ​​​​​ന്നു ക​​​​​രാ​​​​​റു​​​​​കാ​​​​​ർ നി​​​​​ർ​​​​​മാ​​​​​ണ പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച​​​​​തു​​​​​മാ​​​​​ണു ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു ത​​​​​ട​​​​​സ​​​​​മാ​​​​​യ​​​​​തെ​​​​​ന്നു ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി വി​​​​​ളി​​​​​ച്ചു​​​​ചേ​​​​​ർ​​​​​ത്ത അ​​​​​വ​​​​​ലോ​​​​​ക​​​​​ന യോ​​​​​ഗ​​​​​ത്തി​​​​​ൽ ത​​​​​ദ്ദേ​​​​​ശ വ​​​​​കു​​​​​പ്പ് അ​​​​​റി​​​​​യി​​​​​ച്ചു.

സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കാ​​​​​ൻ ര​​​​​ണ്ടാ​​​​​ഴ്ച മാ​​​​​ത്രം അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കേ, സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​തു​​​​​വ​​​​​രെ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കാ​​​​​നാ​​​​​യ​​​​​ത് 68 ശ​​​​​ത​​​​​മാ​​​​​നം തു​​​​​ക മാ​​​​​ത്ര​​​​​മാ​​​​​ണ്. ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലെ പ​​​​​ദ്ധ​​​​​തിച്ചെ​​​​​ല​​​​​വി​​​​​ന്‍റെ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​സ്ഥാ​​​​​നം ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ളാ​​​​​ണു ന​​​​​ട​​​​​ത്തി​​​​വ​​​​​ന്ന​​​​​ത്. 2017 ജൂ​​​​​ണ്‍ മു​​​​​ത​​​​​ൽ പ​​​​​ദ്ധ​​​​​തി​​​​ച്ചെ​​​​​ല​​​​​വി​​​​​ൽ മു​​​​​ൻ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളെ അ​​​​​പേ​​​​​ക്ഷി​​​​​ച്ചു കാ​​​​​ര്യ​​​​​മാ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ന​​​​​വം​​​​​ബ​​​​​ർ, ഡി​​​​​സം​​​​​ബ​​​​​ർ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ ട്ര​​​​​ഷ​​​​​റി നി​​​​​യ​​​​​ന്ത്ര​​​​​ണം പ​​​​​ദ്ധ​​​​​തി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ താ​​​​​ളം തെ​​​​​റ്റി​​​​​ച്ചു. ന​​​​​വം​​​​​ബ​​​​​റി​​​​​ൽ 10 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഇ​​​​​തു ര​​​​​ണ്ടു ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ഒ​​​​​തു​​​​​ങ്ങി. ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച 15 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധ​​​​​ന മൂ​​​​​ന്നി​​​​​ലൊ​​​​​ന്നാ​​​​​യി ചു​​​​​രു​​​​​ക്കേ​​​​​ണ്ടിവ​​​​​ന്നതാ​​​​​യും രേ​​​​​ഖ​​​​​ക​​​​​ൾ സ​​​​​ഹി​​​​​ത​​​​​മു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

ച​​​​​ര​​​​​ക്കുസേ​​​​​വ​​​​​ന നി​​​​​കു​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ, ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണക്കരാ​​​​​റു​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ നി​​​​​കു​​​​​തി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പ​​​​​ത്തത്തുട​​​​​ർ​​​​​ന്ന് ഇ​​​​​വ​​​​​ർ നി​​​​​ർ​​​​​മാ​​​​​ണപ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. ഇ​​​​​തു പ​​​​​ദ്ധ​​​​​തി​​​​​യെ ദോ​​​​​ഷ​​​​​ക​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ച​​​​​താ​​​​​യാ​​​​​ണു വി​​​​​വി​​​​​ധ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ താ​​​​​ളം തെ​​​​​റ്റി​​​​​യെ​​​​​ന്ന ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ പ്ര​​​​​തി​​​​​പ​​​​​ക്ഷ ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശ പ്ര​​​​​കാ​​​​​രം ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി പോ​​​​​ൾ ആ​​​​​ന്‍റ​​​​​ണി ഇ​​​​​ന്ന​​​​​ലെ യോ​​​​​ഗം വി​​​​​ളി​​​​​ച്ചുകൂ​​​​​ട്ടി​​​​​യ​​​​​ത്.

6194.65 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു 2017- 18 ലെ ​​​​​ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന പ​​​​​ദ്ധ​​​​​തിവി​​​​​ഹി​​​​​തം. ഇ​​​​​തി​​​​​ൽ 3952.24 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കാ​​​​​നാ​​​​​യി. 63.8 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണു പ​​​​​ദ്ധ​​​​​തിച്ചെ​​​​​ല​​​​​വാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും ട്ര​​​​​ഷ​​​​​റി​​​​​ക​​​​​ളി​​​​​ൽ കെ​​​​​ട്ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തു കൂ​​​​​ടി ചേ​​​​​രു​​​​​മ്പോ​​​​ൾ ഇ​​​​​ത് 68 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.

ട്ര​​​​​ഷ​​​​​റി​​​​​യി​​​​​ൽ 11,389 ബി​​​​​ല്ലു​​​​​ക​​​​​ളാ​​​​​ണു കെ​​​​​ട്ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. 294.52 കോ​​​​​ടി രൂ​​​​​പ ന​​​​​ൽ​​​​​കാ​​​​​നു​​​​​ണ്ട്. ജി​​​​​ല്ലാ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ 468 ബി​​​​​ല്ലു​​​​​ക​​​​​ളി​​​​​ലാ​​​​​യി 51.36 കോ​​​​​ടി രൂ​​​​​പ​​​​​യും ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ന്‍റെ 738 ബി​​​​​ല്ലു​​​​​ക​​​​​ളി​​​​​ലാ​​​​​യി 25.47 കോ​​​​​ടി​​​​​യും ന​​​​​ൽ​​​​​കാ​​​​​നു​​​​​ണ്ട്.

ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ 1363 ബി​​​​​ല്ലു​​​​​ക​​​​​ളി​​​​​ലാ​​​​​യി 41.93 കോ​​​​​ടി രൂ​​​​​പ​​​​​യും കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലെ 410 ബി​​​​​ല്ലു​​​​​ക​​​​​ളി​​​​​ലാ​​​​​യി 46.58 കോ​​​​​ടി​​​​​യും ന​​​​​ൽ​​​​​കാ​​​​​നു​​​​​ണ്ട്. ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ 8410 ബി​​​​​ല്ലു​​​​​ക​​​​​ളി​​​​​ലാ​​​​​യി 129.16 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണു ട്ര​​​​​ഷ​​​​​റി വ​​​​​ഴി ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള​​​​​ത്.


കെ. ​​​​​ഇ​​​​​ന്ദ്ര​​​​​ജി​​​​​ത്ത്


ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ ക​​​​​ണ്ണൂ​​​​​ർ മു​​​​​ന്നി​​​​​ൽ, പി​​​​​ന്നി​​​​​ൽ മ​​​​​ല​​​​​പ്പു​​​​​റം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പ​​​​​ദ്ധ​​​​​തി വി​​​​​ഹി​​​​​തം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​ന്ന ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധാ​​​​​നം ചെ​​​​​യ്യു​​​​​ന്ന ക​​​​​ണ്ണൂ​​​​​രാ​​​​​ണു മു​​​​​ന്നി​​​​​ൽ. ത​​​​​ദ്ദേ​​​​​ശ വ​​​​​കു​​​​​പ്പു മ​​​​​ന്ത്രി കെ.​​​​​ടി. ജ​​​​​ലീ​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന മ​​​​​ല​​​​​പ്പു​​​​​റ​​​​​മാ​​​​​ണു പി​​​​​ന്നി​​​​​ൽ.

ക​​​​​ണ്ണൂ​​​​​ർ ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​നു ല​​​​​ഭി​​​​​ച്ച 47 കോ​​​​​ടി​​​​​യി​​​​​ൽ 32.06 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വി​​​​​ട്ടു. ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​ത് 67.81 ശ​​​​​ത​​​​​മാ​​​​​നം പ​​​​​ദ്ധ​​​​​തി തു​​​​​ക​​​​​യാ​​​​​ണ്. 62.67 ശ​​​​​ത​​​​​മാ​​​​​നം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്താ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്. 70.31 കോ​​​​​ടി​​​​​യി​​​​​ൽ 44.06 കോ​​​​​ടി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു.

ഏ​​​​​റ്റ​​​​​വും പി​​​​​ന്നി​​​​​ലു​​​​​ള്ള മ​​​​​ല​​​​​പ്പു​​​​​റം ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് 79.85 കോ​​​​​ടി​​​​​യി​​​​​ൽ 26.03 കോ​​​​​ടി​​​​​മാ​​​​​ത്ര​​​​​മാ​​​​​ണു ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​ത്. അ​​​​​താ​​​​​യ​​​​​ത്, ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​തു വെ​​​​​റും 32.60 ശ​​​​​ത​​​​​മാ​​​​​നം . ഇ​​​​​ടു​​​​​ക്കി 38 ശ​​​​​ത​​​​​മാ​​​​​ന​​​​​വും പാ​​​​​ല​​​​​ക്കാ​​​​​ട് 39 ശ​​​​​ത​​​​​മാ​​​​​ന​​​​​വും പ​​​​​ദ്ധ​​​​​തി തു​​​​​ക ചെ​​​​​ല​​​​​വി​​​​​ട്ടു പി​​​​​ന്നി​​​​​ലു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം നേ​​​​​ടി.

കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ 71.27 ശ​​​​​ത​​​​​മാ​​​​​നം പ​​​​​ദ്ധ​​​​​തിത്തുക ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച കൊ​​​​​ല്ല​​​​​മാ​​​​​ണു മു​​​​​ന്നി​​​​​ൽ. കൊ​​​​​ല്ല​​​​​ത്തി​​​​​നു ല​​​​​ഭി​​​​​ച്ച 101.51 കോ​​​​​ടി​​​​​യു​​​​​ടെ വി​​​​​ഹി​​​​​ത​​​​​ത്തി​​​​​ൽ 72.35 കോ​​​​​ടി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു. ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​വു തു​​​​​ക ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​തു തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​വും- 48.59 ശ​​​​​ത​​​​​മാ​​​​​നം. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു ല​​​​​ഭി​​​​​ച്ച 255.71 കോ​​​​​ടി​​​​​യി​​​​​ൽ 124.24 കോ​​​​​ടി മാ​​​​​ത്ര​​​​​മാ​​​​​ണു ചെ​​​​​ല​​​​​വി​​​​​ട്ട​​​​​ത്. 66.14 ശ​​​​​ത​​​​​മാ​​​​​നം പ​​​​​ദ്ധ​​​​​തി തു​​​​​ക ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച ക​​​​​ണ്ണൂ​​​​​രാ​​​​​ണു കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ര​​​​​ണ്ടാ​​​​​മ​​​​​ൻ. 53.81 ശ​​​​​ത​​​​​മാ​​​​​നം തു​​​​​ക ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു തൃ​​​​​ശൂ​​​​​രും 53.79 ശ​​​​​ത​​​​​മാ​​​​​നം ചെലവിട്ട് കോ​​​​​ഴി​​​​​ക്കോ​​​​​ടും 49.78 ശ​​​​​ത​​​​​മാ​​​​​നം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു കൊ​​​​​ച്ചി​​​​​യും തു​​​​​ട​​​​​ർ​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ നേ​​​​​ടി.

ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ൽ ഈ​​​​​രാ​​​​​റ്റു​​​​​പേ​​​​​ട്ട​​​​​യാ​​​​​ണു മു​​​​​ന്നി​​​​​ൽ. 3.30 കോ​​​​​ടി​​​​​യി​​​​​ൽ മു​​​​​ൻ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ സ്പി​​​​​ൽ ഓ​​​​​വ​​​​​ർ അ​​​​​ട​​​​​ക്കം 3.78 കോ​​​​​ടി ചെ​​​​​ല​​​​​വി​​​​​ട്ടു. 114.55 ശ​​​​​ത​​​​​മാ​​​​​നം. കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​യാ​​​​​ണ് ഏ​​​​​റ്റ​​​​​വും പി​​​​​ന്നി​​​​​ൽ. 39.95 ശ​​​​​ത​​​​​മാ​​​​​നം തു​​​​​ക​​​​​യാ​​​​​ണു ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​ത്.

ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ അ​​​​​മ്പ​​​​​ല​​​​​പ്പു​​​​​ഴ മു​​​​​ന്നി​​​​​ലെ​​​​​ത്തി. 3.26 കോ​​​​​ടി​​​​​യി​​​​​ൽ 3.32 കോ​​​​​ടി ചെ​​​​​ല​​​​​വി​​​​​ട്ടു- 101.84 ശ​​​​​ത​​​​​മാ​​​​​നം. പ​​​​​റ​​​​​വൂ​​​​​ർ മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​യും 101.09 ശ​​​​​ത​​​​​മാ​​​​​നം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു. 3.67 കോ​​​​​ടി​​​​​യി​​​​​ൽ 3.71 കോ​​​​​ടി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു.

ഈ​​​​​രാ​​​​​റ്റു​​​​​പേ​​​​​ട്ട, ആ​​​​​ല​​​​​ത്തൂ​​​​​ർ, പ​​​​​ഴ​​​​​യ​​​​​ന്നൂ​​​​​ർ ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ 95 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ചെ​​​​​ല​​​​​വി​​​​​ട്ടു. 40.05 ശ​​​​​ത​​​​​മാ​​​​​നം തു​​​​​ക മാ​​​​​ത്രം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച ദേ​​​​​വി​​​​​കു​​​​​ളം ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്താ​​​​​ണ് ഏ​​​​​റ്റ​​​​​വും പി​​​​​ന്നി​​​​​ൽ. മു​​​​​ട്ടാ​​​​​ർ ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ആ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ തു​​​​​ക ചെ​​​​​ല​​​​​വി​​​​​ട്ട​​​​​ത്. 1.18 കോ​​​​​ടി​​​​​ ബ​​​​​ജ​​​​​റ്റ് വി​​​​​ഹി​​​​​ത​​​​​വും മു​​​​​ൻ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ സ്പി​​​​​ൽ ഓ​​​​​വ​​​​​റു​​​​​മ​​​​​ട​​​​​ക്കം 2.50 കോ​​​​​ടി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു- 211.86 ശ​​​​​ത​​​​​മാ​​​​​നം. തു​​​​​മ്പ​​​​​മ​​​​​ണ്‍ ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് 205.83 ശ​​​​​ത​​​​​മാ​​​​​നം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു. 37 പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ നൂ​​​​​റു​​​​​ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ പ​​​​​ദ്ധ​​​​​തി തു​​​​​ക ചെ​​​​​ല​​​​​വി​​​​​ട്ടു.

13.45 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്രം തു​​​​​ക ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച നെ​​​​​ല്ലി​​​​​യാ​​​​​മ്പ​​​​​തി ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്താ​​​​​ണ് ഏ​​​​​റ്റ​​​​​വും പി​​​​​ന്നി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.