ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വൻഷനും റാലിയും ഇന്നു ചങ്ങനാശേരിയിൽ നടക്കും. സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിലാണ് സമ്മേളനം. കേരളത്തിലെ 32 രൂപതകളിലെ വിവിധ സ്കൂളുകളിൽനിന്നു മൂവായിരത്തിലധികം അധ്യാപകർ പങ്കെടുക്കും.
ഇന്നു രാവിലെ ഒന്‍പതിന് എസ്ബി കോളജ് അങ്കണത്തിൽനിന്ന് അവകാശ സംരക്ഷണ റാലി ആരംഭിക്കും. കെസിഎസ്എൽ അതിരൂപത ഡയറക്ടറും അസിസ്റ്റന്റ് കോർപറേറ്റ് മാനേജരുമായ ഫാ. മാത്യു വാരുവേലിൽ റാലി ഫ്ളാഗ് ഓഫ് ചെയ്യും. റാലി മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിൽ എത്തിച്ചേർന്നശേഷം 10ന് മെത്രാപ്പോലീത്തൻപള്ളി ഓഡിറ്റോറിയത്തിൽ ചേരുന്ന അവകാശ സംരക്ഷണ കണ്വൻഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്യും. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷതവഹിക്കും.
സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നട ത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത്, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന യറക്ടർ ഫാ. ജോസ് കരിവേലിക്കൽ, അതിരൂപത ഡയറക്ടർ ഫാ. ടോണി ചെത്തിപ്പുഴ, സംസ്ഥാന ട്രഷറർ ജോസ് ആന്റണി, ഗിൽഡ് അതിരൂപത പ്രസിഡന്റ് ടോമി േജാസഫ്, ടീച്ചഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ജനറൽ കണ്‍വീനർ സാബു മാത്യു എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിന് പതാക ഉയർന്നു
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വൻഷനും റാലിക്കും തുടക്കംകുറിച്ചു ചങ്ങനാശേരിയിൽ വിളംബര ജാഥയും പതാക ഉയർത്തലും നടന്നു. ഇന്നലെ വൈകുന്നേരം എസ്ബി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിച്ച വിളംബര ജാഥ സമ്മേളന നഗരിയായ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളി അങ്കണത്തിൽ എത്തിയപ്പോൾ വികാരി ഫാ.കുര്യൻ പുത്തൻപുര പതാക ഉയർത്തി.
പ്രതിനിധി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് കരിവേലിക്കൽ, അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത്, ഫാ. കുര്യൻ പുത്തൻപുര, ഗിൽഡ് അതിരൂപത ഡയറക്ടർ ഫാ.ടോണി ചെത്തിപ്പുഴ, ഫാ. മാത്യു വാരുവേലിൽ, ജോഷി വടക്കൻ, ജോസ് ആന്റണി, സാബു മാത്യു, പി.ജെ. ആന്റണി, വി.ജെ. ലാലി, സബീഷ് നെടുംപറന്പിൽ, ജോസ് ജോസഫ് പത്തനാട്, തോമസ് സി. ഓവേലിൽ, മാത്തുക്കുട്ടി ജോസഫ്, ബിനു കുര്യാക്കോസ്, ബാബു വർഗീസ്, സിസ്റ്റർ ക്ലാരിസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.