എ​ൽ​ആ​ർ​സി സെ​മി​നാ​ർ സ​മാ​പി​ച്ചു
എ​ൽ​ആ​ർ​സി സെ​മി​നാ​ർ സ​മാ​പി​ച്ചു
Saturday, March 17, 2018 12:44 AM IST
കൊ​​​ച്ചി: സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ക്രി​​​സ്തു​​​വാ​​​യി ക്രൈ​​​സ്ത​​​വ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ൽ വ്യാ​​​പ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ഹ്വാ​​​നം ചെ​​​യ്തു.

സ​​​ഭ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​പ​​​ഠ​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​യ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച 55-ാമ​​​ത് ദ്വിദിന സെ​​​മി​​​നാ​​​റി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​ത്സ​​​ര​​​ത്തി​​​ലൂ​​​ടെ മേ​​​ധാ​​​വി​​​ത്വം നേ​​​ടു​​​ക​​​യ​​​ല്ല വ്യ​​​ക്തി​​​ക​​​ളും സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വും ചെ​​​യ്യേ​​​ണ്ട​​​ത്. പ​​​ര​​​സ്പ​​​രം പ​​​ങ്കു​​​വ​​​ച്ച് വ​​​ള​​​രു​​​വാ​​​ൻ ഔ​​​ത്സു​​​ക്യം കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​ർ ആ​​ല​​ഞ്ചേ​​രി പ​​​റ​​​ഞ്ഞു.

ഡോ. ​​​താ​​​ങ്ക്സി ഫ്രാ​​​ൻ​​​സീ​​​സ് തെ​​​ക്കേ​​​ക്ക​​​ര മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. എ​​​ൽ​​​ആ​​​ർ​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, റ​​​വ. ഡോ. ​​​ജെ​​​യിം​​​സ് പു​​​ലി​​​യു​​​റു​​​ന്പി​​​ൽ, എ​​​ൽ​​​ആ​​​ർ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ, റ​​​വ. ഡോ. ​​​നോ​​​ബി​​​ൾ മ​​​ണ്ണാ​​​റ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


"സീ​​​റോ-​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും ന​​​വീ​​​ക​​​ര​​​ണ​​​വും ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള​ ദി​​​ശാ​​​ബോ​​​ധ​​​വും'​​​എ​​​ന്ന​​​താ​​​യി​​​രു​​​ന്നു സെ​​​മി​​​നാ​​​റി​​​ന്‍റെ വി​​​ഷ​​​യം. ഇ​​​ന്ന​​​ലെ റ​​​വ. ഡോ. ​​​മാ​​​ർ​​​ട്ടി​​​ൻ ക​​​ല്ലു​​​ങ്ക​​​ൽ, റ​​​വ. ഡോ. ​​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത്, മോ​​​ണ്‍. ഡോ. ​​​ആ​​​ന്‍റ​​​ണി ന​​​രി​​​കു​​​ളം, റ​​​വ. ഡോ. ​​​പോ​​​ളി മ​​​ണി​​​യാ​​​ട്ട്, റ​​​വ. ഡോ. ​​​ജി​​​ഫി മേ​​​ക്കാ​​​ട്ടു​​​കു​​​ളം, ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ, ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, ഡോ. ​​​സി​​​സ്റ്റ​​​ർ മ​​​രി​​​യ ആ​​​ന്‍റോ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.