സീറോ മലബാർ സഭയിൽ പ്രാർഥനാദിനം
Friday, March 16, 2018 12:49 AM IST
കാ​​​ക്ക​​​നാ​​​ട്: എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ഉ​​​ട​​​ലെ​​​ടു​​​ത്ത പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ ഐ​​​ക്യ​​​വും സ​​​മാ​​​ധാ​​​ന​​​വും പു​​​ല​​​രാ​​​ൻ പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​നം ആ​​​ച​​​രി​​​ക്കും. ഈ ​​​മാ​​​സം 23നാ​​​ണ് ഉ​​​പ​​​വാ​​​സ പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന​​​കം പ്രാ​​​ർ​​​ഥ​​​നാ ദി​​​നാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച രൂ​​​പ​​​ത​​​ക​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ത്ത​​​ന്നെ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കും. മ​​​റ്റു രൂ​​​പ​​​ത​​​ക​​​ളി​​​ൽ 23നാ​​​യി​​​രി​​​ക്കും ആ​​​ച​​​ര​​​ണം.

കാ​​​ക്ക​​​നാ​​​ട്ട് സ​​​ഭാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ചേ​​​ർ​​​ന്ന സ്ഥി​​​രം സി​​​ന​​​ഡാ​​​ണ് പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​നം ആ​​​ച​​​രി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത്. ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും സ​​​ന്യ​​​സ്ത ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും സാ​​​ധി​​​ക്കു​​​ന്ന സ​​​ഭാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ന്നേ​​​ദി​​​വ​​​സം ഒ​​​രു മ​​​ണി​​​ക്കൂ​​​റെ​​​ങ്കി​​​ലും പ​​​രി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ആ​​​രാ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള ശ്ര​​​മം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും സി​​​ന​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ ഫാ.​​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ അ​​​റി​​​യി​​​ച്ചു.