ഡി ​സി​നി​മാ​സി​നെ​തിരേ അ​ന്വേ​ഷ​ണത്തിന് കോടതി ഉ​ത്ത​ര​വ്
Friday, March 16, 2018 12:40 AM IST
തൃ​​​ശൂ​​​ർ: ഭൂ​​​മി കൈ​​​യേ​​​റ്റ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ചാ​​​ല​​​ക്കു​​​ടി ഡി ​​​സി​​​നി​​​മാ​​​സി​​​നെ​​​തിരേ തൃ​​​ശൂ​​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി. ഭൂ​​​മി​ ഇ​​ട​​​പാ​​​ട് സം​​​ബ​​​ന്ധി​​​ച്ച് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്ത് അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​വാ​​യ​​ത്. വി​​ജി​​ല​​ൻ​​സ് സ​​മ​​ർ​​പ്പി​​ച്ച അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് കോ​​ട​​തി ത​​ള്ളി. ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. മു​​​ൻ ക​​​ള​​​ക്ട​​​ർ എം.​​​എ​​​സ്.​ ജ​​​യ, ദി​​​ലീ​​​പ് എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ർ​​​ത്ത് കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു പി.​​​ഡി. ജോ​​​സ​​​ഫി​​ന്‍റെ ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും സ​​​ർ​​​വേ വി​​​ഭാ​​​ഗ​​​വും ഭൂ​​​മി​​​യി​​​ട​​​പാ​​​ട് സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.