നി​യ​മ​സ​ഭാ സ​മ്മേ​ള​നം നാളെ മു​ത​ല്‍
നി​യ​മ​സ​ഭാ  സ​മ്മേ​ള​നം  നാളെ മു​ത​ല്‍
Sunday, February 25, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​ന്നാ​​​ലാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​ത്താം സ​​​മ്മേ​​​ള​​​നം നാളെ ​​​ആ​​​രം​​​ഭി​​​ക്കും. സ​​​മ്മേ​​​ള​​​നം ആ​​​കെ 24 ദി​​​വ​​​സം ചേ​​​രും.

ആ​​​ദ്യ​​​ദി​​​വ​​​സം 2017- 18 വ​​​ര്‍​ഷ​​​ത്തെ ബ​​ജ​​​റ്റി​​​ലെ ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ര്‍​ഥ​​​ന​​​ക​​​ളു​​​ടെ ച​​​ര്‍​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പും ന​​​ട​​​ക്കും. ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കാ​​​ര്യ​​​ങ്ങ​​​ള്‍​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള​​​ള 27ന് ​​​ഓ​​​ര്‍​ഡി​​​ന​​​ന്‍​സി​​​ന് പ​​​ക​​​ര​​​മു​​​ള്ള 2018 ലെ ​​​കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ (ഭേ​​​ദ​​​ഗ​​​തി) ബി​​​ല്ലും 2018 ലെ ​​​കേ​​​ര​​​ള റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​തോ​​​റി​​​റ്റി (ഭേ​​​ദ​​​ഗ​​​തി) ബി​​​ല്ലും പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​ന്ന് ഉ​​​ച്ച​​​യ്ക്കുശേ​​​ഷം 12.30 മു​​​ത​​​ല്‍ 1.30 വ​​​രെ 2017 -18 വ​​​ര്‍​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ര്‍​ഥ​​​ന​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലും സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും.


2018 -19 വ​​​ര്‍​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ര്‍​ഥ​​​ന​​​ക​​​ൾ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച​​​യ്ക്കും വോ​​​ട്ടെ​​​ടു​​​പ്പി​​​നു​​​മാ​​​യി ആ​​​കെ 13 ദി​​​വ​​​സ​​​വും അ​​​നൗ​​​ദ്യോ​​​ഗി​​​കാം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ങ്ങ​​​ള്‍​ക്കാ​​​യി മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളും മാ​​​റ്റി വ​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​ര്‍​ച്ച് ഒ​​​ന്നു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ​​​യും 29 മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ ഒ​​​ന്നു​​​വ​​​രെ​​​യും സ​​​ഭാ സ​​​മ്മേ​​​ള​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. ഏ​​​പ്രി​​​ല്‍ നാ​​​ലി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.