കാ​റും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു ക്ഷേ​ത്രം ശാ​ന്തി മ​രി​ച്ചു
Sunday, February 25, 2018 12:58 AM IST
മൂ​​വാ​​റ്റു​​പു​​ഴ: ടി​​പ്പ​​ർ ലോ​​റി​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു കാ​​ർ യാ​​ത്ര​​ക്കാ​​ര​​നാ​​യ ക്ഷേ​​ത്രം ശാ​​ന്തി മ​​രി​​ച്ചു. വൈ​​ക്കം കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം പു​​തി​​യ​​വീ​​ട്ടി​​ൽ പി.​​ആ​​ർ. ര​​ഞ്ജി​​ത്ത് (30)ആ​​ണ് മ​​രി​​ച്ച​​ത്. എം​​സി റോ​​ഡി​​ൽ പേ​​ഴ​​യ്ക്കാ​​പ്പി​​ള​​ളി പ​​ള്ളി​​പ്പ​​ടി​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

മൂ​​വാ​​റ്റു​​പു​​ഴ ഭാ​​ഗ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ടി​​പ്പ​​ർ ലോ​​റി​​യും എ​​തി​​രേ വ​​ന്ന കാ​​റും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ര​​ഞ്ജി​​ത്തി​​നെ സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഡീ​​സ​​ൽ റോ​​ഡി​​ൽ പ​​ര​​ന്നൊ​​ഴു​​കി​​യ​​തോ​​ടെ എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ സ​​ബൈ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ ര​​ഞ്ജി​​ത്തി​​ന്‍റെ ഭാ​​ര്യ രാ​​ഖി ഇ​​ര​​ട്ട കു​​ട്ടി​​ക​​ൾ​​ക്ക് ജ​​ന്മം ന​​ൽ​​കി​​യി​​രു​​ന്നു. കു​​ട്ടി​​ക​​ളു​​ടെ ജ​​ന​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പാ​​യി​​പ്ര പ​​ഞ്ചാ​​യ​​ത്തി​​ൽ നി​​ന്നു വാ​​ങ്ങാ​​ൻ പോ​​കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വ​​ണ്ണ​​പ്പു​​റം ക്ഷേ​​ത്ര​​ത്തി​​ലെ ശാ​​ന്തി​​ക്കാ​​ര​​നാ​​ണ് മ​​ര​​ണ​​മ​​ട​​ഞ്ഞ ര​​ഞ്ജി​​ത്ത്. മ​ക്ക​ള്‍: ദു​ര്‍ഗ, ഭ​ദ്ര. മാ​താ​വ്: ഉ​ഷ.​ സം​സ​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.