റ​ബ​റിനെ കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലാ​ക്ക​ണം: പി.​സി. തോ​മ​സ്
റ​ബ​റിനെ കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലാ​ക്ക​ണം: പി.​സി. തോ​മ​സ്
Saturday, February 24, 2018 1:24 AM IST
കോ​ട്ട​യം: റ​ബ​റി​നെ മ​റ്റേ​തൊ​രു കൃ​ഷി​യും പോ​ലെ കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലാ​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​സി. തോ​മ​സ്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, കൃ​ഷി​മ​ന്ത്രി, വാ​ണി​ജ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്കു താ​ൻ ക​ത്ത​യ​ച്ച​താ​യും തോ​മ​സ് പ​റ​ഞ്ഞു.

കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​ന​വും കൃ​ഷി​ക്കാ​ർ​ക്കു പ്ര​ത്യാ​ശ​യും ന​ൽ​കു​ന്ന​താ​ണ് ക​ഴി​ഞ്ഞ കേ​ന്ദ്ര ബ​ജ​റ്റെ​ന്നു തോ​മ​സ് പ​റ​ഞ്ഞു. അ​തി​ന്‍റെ പ്ര​യോ​ജ​നം റ​ബ​ർ, കു​രു​മു​ള​ക്, ഏ​ലം, കാ​പ്പി, തേ​യി​ല മു​ത​ലാ​യ​വ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണു പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് എ​ന്നു തോ​മ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.