ശുഹൈ​ബ് വ​ധം: ഡീ​ൻ കു​ര്യാ​ക്കോ​സ് വിഎ​സി​നു തു​റ​ന്ന ക​ത്ത​യ​ച്ചു
ശുഹൈ​ബ് വ​ധം: ഡീ​ൻ കു​ര്യാ​ക്കോ​സ് വിഎ​സി​നു തു​റ​ന്ന ക​ത്ത​യ​ച്ചു
Friday, February 23, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശുഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ ഉ​​​ന്ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്. വി.​​​എ​​​സി​​​ന് എ​​​ഴു​​​തി​​​യ തു​​​റ​​​ന്ന ക​​​ത്തി​​​ലാ​​​ണു ഡീ​​​ൻ ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.
ക​​​ത്തി​​​ലെ പ്ര​​​സ​​​ക്ത ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ങ്ങ​​​നെ: ക​​​ഴി​​​ഞ്ഞ 12നാ​​​ണ് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ എ​​​ട​​​യ​​​ന്നൂ​​​രി​​​ൽ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സ​​​ജീ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന ശു​​​ഹൈ​​​ബി​​​നെ അ​​​ങ്ങ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​യ ഒ​​​രു കൂ​​​ട്ടം ന​​​രാ​​​ധ​​​മ​​ന്മാ​​​ർ അ​​​തി​​​ക്രൂ​​​ര​​​വും നി​​​ഷ്ഠു​​​ര​​​വു​​​മാ​​​യി വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


എ​​​ട​​​യ​​​ന്നൂ​​​രി​​​ൽ അ​​​ങ്ങ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കെ​​​തി​​​രാ​​​യി മി​​​ക​​​ച്ച സം​​​ഘാ​​​ട​​​ക​​​നാ​​​യി ഉ​​​യ​​​രാ​​​നി​​​ട​​​യു​​​ണ്ട് എ​​​ന്നു​​​ക​​​ണ്ടാ​​​ണ് ഇ​​​ക്കൂ​​​ട്ട​​​ർ ശു​​​ഹൈ​​​ബി​​​നെ 37 വെ​​​ട്ടു​​​ക​​​ൾ വെ​​​ട്ടി അ​​​രും​​​കൊ​​​ല ചെ​​​യ്ത​​​ത്. വെ​​​ട്ടു​​​ക​​​ൾ മു​​​ഴു​​​വ​​​ൻ കാ​​​ലി​​​നേ​​​റ്റ ശു​​​ഹൈ​​​ബ് ചോ​​​ര വാ​​​ർ​​​ന്നു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ കൊ​​​ല​​​യ്ക്ക് കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പ്ര​​​തി​​​ക​​​ൾ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ജ​​​യി​​​ലി​​​ലാ​​​യി​​​ട്ടും അ​​​ങ്ങ​​​യു​​​ടെ പാ​​​ർ​​​ട്ടി ഒ​​​രു പാ​​​ഠ​​​വും പ​​​ഠി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന​​​ല്ലേ ശു​​​ഹൈ​​​ബി​​​ന്‍റെ ക്രൂ​​​ര​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​കം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നു ഡീ​​​ൻ ക​​​ത്തി​​​ലൂ​​​ടെ ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.