പോ​ക്സോ കേ​സു​ക​ൾക്കായി എ​ല്ലാ ജി​ല്ല​കളിലും പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാപിക്കണം: കമ്മീഷൻ
Friday, February 23, 2018 1:43 AM IST
കൊ​​​ച്ചി: കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള പോ​​​ക്സോ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​ക​​​ൾ ഉ​​​ട​​​ൻ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ്.

എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബും ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പോ​​​ക്സോ നി​​​യ​​​മം മാ​​​ധ്യ​​​മ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പോ​​​ക്സോ കേ​​​സു​​​ക​​​ളി​​​ൽ ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ നീ​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക​​​ണം. പോ​​​ക്സോ നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​വ​​​ബോ​​​ധം ന​​​ൽ​​​ക​​​ണം. പോ​​​ക്സോ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വ​​​ര വി​​​നി​​​മ​​​യം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണം. ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ൽ സെ​​​ൻ​​​സേ​​​ഷ​​​ണ​​​ലി​​​സം ഒ​​​ഴി​​​വാ​​​ക്കി പോ​​​ക്സോ നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ​​​ബോ​​​ധം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.