ഡിസിഎൽ
ഡിസിഎൽ
Friday, February 23, 2018 1:37 AM IST
കൊച്ചേട്ടന്‍റെ കത്ത് / ഹ​സ്ത​ദാ​നം - എ​ന്‍റെ സ്നേ​ഹ​ദാ​നം

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

"ഷേ​ക് ഹാ​ൻ​ഡ്' എ​ന്ന​ത് ഇ​ന്ന് ഏ​വ​രു​ടെ​യും പെ​രു​മാ​റ്റ​ശൈ​ലി​യി​ലെ സ്വ​യം പ്ര​കാ​ശ​ന​ത്തി​ന്‍റെ ശ​രീ​ര​ഭാ​ഷ​യാ​ണ്. ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ൽ കാ​ണു​ന്പോ​ൾ, പ​ര​സ്പ​രം ഹ​സ്ത​ദാ​നം​ചെ​യ്ത് കൈ ​പി​ടി​ച്ചു കു​ലു​ക്കി പ​രി​ച​യ​പ്പെ​ടു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു! പാ​ശ്ചാ​ത്യ​മാ​യ ഒ​രു സ്വ​യാ​വ​ത​ര​ണ ശൈ​ലി​യു​ടെ പ​ര​ന്പ​രാ​ഗ​ത​മാ​യ അ​നു​വ​ർ​ത്ത​ന​മാ​ണ് ഈ ​ഷേ​ക് ഹാ​ൻ​ഡ്!

"ഷേ​ക് ഹാ​ൻ​ഡ്' പ​ല വി​ധ​മു​ണ്ട്. ഷേ​ക് ഹാ​ൻ​ഡ് എ​ന്നാ​ൽ കൈ​പി​ടി​ച്ചു കു​ലു​ക്കു​ക എ​ന്നാ​ണ​ർ​ഥ​മെ​ങ്കി​ലും ചി​ല​രു​ടെ ഷേ​ക് ഹാ​ൻ​ഡി​ൽ കൈ​ക​ൾ കു​ലു​ങ്ങാ​റി​ല്ല. തൊ​ട്ടു തൊ​ട്ടി​ല്ല എ​ന്ന മ​ട്ടി​ൽ വി​ര​ലു​ക​ൾ ത​മ്മി​ലു​ര​സി​ക്കൊ​ണ്ട് മു​ഖ​ത്തു നോ​ക്കാ​തെ, അ​വ​സാ​നി​ക്കു​ന്നു​ണ്ട് ചി​ല ഷേ​ക് ഹാ​ൻ​ഡു​ക​ൾ. ചി​ല​ർ കൈ​കൊ​ടു​ക്കു​ന്പോ​ൾ, മ​റ്റെ​യാ​ളു​ടെ കൈ​പ​ത്തി​യി​ൽ മു​റു​ക്കി​പ്പി​ടി​ച്ച്, പ​ര​സ്പ​രം ക​ണ്ണി​ലേ​ക്കു സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ണ് ത​മ്മി​ൽ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​യും ദൃ​ഢ​ത​യും പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. വി​ദേ​ശ നേ​താ​ക്ക​ന്മാ​രു​ടെ ഷേ​ക് ഹാ​ൻ​ഡ് ഇ​തി​ലു​മ​ധി​കം കൗ​തു​കം നി​റ​ഞ്ഞ​താ​ണ്. ന​മ്മ​ൾ ടെ​ലി​വി​ഷ​നി​ലൊ​ക്കെ ക​ണ്ടി​ട്ടി​ല്ലേ, ത​മ്മി​ൽ കാ​ണു​ന്പോ​ൾ കൈ​പി​ടി​ച്ചു കു​ലു​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ പി​ന്നെ നി​ർ​ത്താ​തെ ഏ​റെ നേ​രം കു​ലു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കും.

ഉ​പ​ചാ​ര വാ​ക്കു​ക​ൾ തീ​രു​ന്ന​തു​വ​രെ പ​ര​സ്പ​രം കൈ​പി​ടി​ച്ചു കു​ലു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​ർ പ​ല​പ്പോ​ഴും ര​ണ്ടു കൈ​ക​ളും ഉ​പ​യോ​ഗി​ച്ചും ഷേ​ക് ഹാ​ൻ​ഡ് കൊ​ടു​ക്കു​ന്ന​തു നാം ​കാ​ണാ​റു​ണ്ട്.
പാ​ശ്ചാ​ത്യ​ശൈ​ലി​യി​ലു​ള്ള കൈ​കു​ലു​ക്കി​നേ​ക്കാ​ൾ ന​മ്മു​ടെ മ​ല​യാ​ള പ​ദ​പ്ര​യോ​ഗ​മാ​ണ് കൂ​ടു​ത​ൽ അ​ർ​ഥ​പൂ​ർ​ണം. ന​മ്മ​ൾ ഷേ​ക് ഹാ​ൻ​ഡ് എ​ന്ന​തി​ന് ഹ​സ്ത​ദാ​നം എ​ന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഹ​സ്തം - കൈ - ​ദാ​നം ചെ​യ്യു​ക എ​ന്ന​ത് സു​ന്ദ​ര​മാ​യ സ​ങ്ക​ല്പ​മാ​ണ്.
പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​ന്പോ​ൾ കൈ​യി​ൽ മു​റു​കെ​പ്പി​ടി​ച്ച് ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ന്ന​വ​ൻ അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും അ​പ​ര​നെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള ധൈ​ര്യ​വു​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഹ​സ്ത​ദാ​നം ചെ​യ്യു​ന്പോ​ൾ അ​പ​ര​ന്‍റെ കൈ​പി​ടി​ച്ച് ഞെ​രി​ക്കു​ക​യോ, കൈ​വെ​ള്ള​യി​ൽ മാ​ന്തു​ക​യോ ചെ​യ്യ​രു​ത്. അ​തി​ന് വി​പ​രീ​ത അ​ർ​ഥം വ​ന്നേ​ക്കാം.

എ​ന്നാ​ൽ, ഹ​സ്ത​ദാ​നം ഒ​രു വ്യ​ക്തി​യു​ടെ സ്നേ​ഹ​ദാ​നം ത​ന്നെ​യാ​ണ്. സ്വ​ന്തം കൈ​ക്കു​ള്ളി​ൽ അ​പ​ര​ന്‍റെ കൈ ​ചേ​ർ​ത്ത്, നി​ന്‍റെ വ്യ​ക്തി​ത്വ​വും സ്വാ​ത​ന്ത്ര്യ​വും എ​ന്‍റെ പ​ക്ക​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കും എ​ന്ന ആ​ത്മ​വി​ശ്വാ​സം പ​ര​സ്പ​രം പ​ക​രു​ന്ന സ​മ​യ​മാ​ണ​ത്. ഹ​സ്ത​ദാ​നം ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ക്ഷ​ണ​മാ​ണ്. ഭ​യ​പ്പെ​ട്ടോ അ​ല​സ​മാ​യോ, മു​ഖ​ത്തു നോ​ക്കാ​തെ​യോ ഉ​ള്ള ഹ​സ്ത​ദാ​നം അ​പ​ര​നോ​ടു​ള്ള താ​ത്പ​ര്യ​മി​ല്ലാ​യ്മ​യു​ടെ ല​ക്ഷ​ണം​ത​ന്നെ​യാ​ണ്. അ​പ​ര​ൻ എ​പ്പോ​ഴും അ​പ​രി​ചി​ത​ൻ ആ​യി​രി​ക്ക​ണം എ​ന്ന വാ​ശി​വേ​ണ്ട.

ഷേ​ക് ഹാ​ൻ​ഡ് ന​ൽ​കു​ന്പോ​ൾ, ഒ​ന്നും ഷേ​ക് ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ, വാ​ക്കു​ക​ളു​ടെ ഒ​ഴു​ക്ക് വേ​ഗം നി​ല​യ്ക്കും. എ​ന്നാ​ൽ, ഷേ​ക് ഹാ​ൻ​ഡി​ലൂ​ടെ, അ​പ​ര​ന്‍റെ മ​ന​സും ഹൃ​ദ​യ​വും കു​ലു​ക്കി​യു​ണ​ർ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത് ഒ​രു​പ​ക്ഷേ, ഒ​രു പു​തു​സൗ​ഹൃ​ദ​ത്തി​ന്‍റെ തു​ട​ക്ക​മാ​കാം, ചി​ല​പ്പോ​ൾ ചി​ര​സൗ​ഹൃ​ദ​ത്തി​ന്‍റെ തു​ട​ർ​ച്ച​യു​മാ​കാം.


പ​ര​സ്പ​രം ഉ​ള്ളു​പ​ങ്കു​വ​യ്ക്കു​ന്ന ന​ല്ല സൗ​ഹൃ​ദ​ത്തി​ന്‍റെ കു​ലീ​ന​ഭാ​വ​ങ്ങ​ളെ കു​ലു​ക്കി​യു​ണ​ർ​ത്തു​ന്ന ഷേ​ക് ഹാ​ൻ​ഡ് ഔ​ചി​ത്യ​മു​ള്ള ശീ​ല​മാ​ക്കി പ​രി​ശീ​ലി​ക്കാം. ഹ​സ്ത​ദാ​ന​ത്തി​ലൂ​ടെ, ന​ല്ല പു​ഞ്ചി​രി​യി​ലൂ​ടെ, മാ​ന്യ​ത​യു​ടെ വി​നി​മ​യം സാ​ധ്യ​ത​മാ​ക്കാം. അ​ന്ത​സോ​ടെ പെ​രു​മാ​റാം. മാ​ന്യ​രാ​കാം.

ആ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

ഡി​സി​എ​ൽ അ​വാ​ർ​ഡ് ഡേ നാളെ മൂ​വാ​റ്റു​പു​ഴനി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ

മൂ​വാ​റ്റു​പു​ഴ: ഡി​സി​എ​ൽ ഐ​ക്യു സ്കോ​ള​ർ​ഷി​പ്പ് അ​വാ​ർ​ഡ് ഡേ ​നാ​ളെ രാ​വി​ലെ 10.30-ന് ​മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.ഡി​സി​എ​ൽ ട്ര​സ്റ്റ് മെം​ബ​റും കോ​ത​മം​ഗ​ലം രൂ​പ​താ വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​ജോ​ർ​ജ് ഓ​ലി​യ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​തീ​ഷ് വേഗ അ​വാ​ർ​ഡ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി, ഫാ. ​ജി​നോ പു​ന്ന​മ​റ്റം, ഫാ. ​പോ​ൾ മ​ണ​വാ​ള​ൻ, വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, എ​റ​ണാ​കു​ളം പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജെ. തോ​മ​സ്, മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ സി​സ്റ്റ​ർ ആ​ൽ​ഫി നെ​ല്ലി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

മികച്ച പൈനാപ്പിൾ വിതരണ അ​വാ​ർ​ഡ് ജേ​താ​വ് ജോ​സ് പെ​രു​ന്പ​ള്ളി​ക്കു​ന്നേ​ലി​നെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ഡി​സി​എ​ൽ ഐ​ക്യു സ്കോ​ള​ർ​ഷി​പ്പ് റാ​ങ്ക് ജേ​താ​ക്ക​ൾ, ഐ​ക്യു സ്റ്റാ​ർ അ​വാ​ർ​ഡ് നേ​ടി​യ സ്കൂ​ളു​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യും. കോ​ഴി​ക്കോ​ട് പ്ര​വി​ശ്യ സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ഡിസിഎൽ കൊല്ലം പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 3 മുതൽ

അടൂർ: ഡിസിഎൽ കൊല്ലം പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 3 മുതൽ 5 വരെ അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിൽ നടക്കും. ഏപ്രിൽ മൂന്നിന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന ക്യാന്പ് അഞ്ചിന് ഉച്ചയ്ക്കു സമാപിക്കും. സ്വ​ന്തം ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ബാ​ല മ​ന​സു​ക​ൾ​ക്ക് ക​രു​ത്തു പ​ക​രു​ക, പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​വാ​നും വ​ള​ർ​ത്തു​വാ​നും കൂ​ട്ടു​കാ​രെ വി​ജ​യി​പ്പി​ക്കു​വാ​നും പ​രി​ശീ​ല​നം ന​ല്കു​ക, സ​ന്മാ​ർ​ഗ മൂ​ല്യ​ബോ​ധ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​ക്ര​മം രൂ​പീ​ക​രി​ക്കു​ക, എ​ന്നി​വ​യാ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ.

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഡി​സി​എ​ൽ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​ന​നേ​റ്റ​ർ​ സിജു ജോർജിന്‍റെ (ഫോൺ:9447590221, 8592025165) പക്കൽ പേര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.