ഓ​ണ്‍​ലൈ​നി​ൽ തി​ള​ങ്ങാ​ൻ കു​ടും​ബ​ശ്രീ​യും
ഓ​ണ്‍​ലൈ​നി​ൽ തി​ള​ങ്ങാ​ൻ കു​ടും​ബ​ശ്രീ​യും
Thursday, February 22, 2018 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ട്ടി​​​ൻ​​​പു​​​റ​​​ത്തി​​​ന്‍റെ ന​​ന്മ​​യും രു​​​ചി​​​യും കാ​​​ത്തു സൂ​​​ക്ഷി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ ഇ​​​നി പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ കാ​​​ത്തി​​​രി​​​ക്ക​​​ണ്ട. കു​​​ടും​​​ബ​​​ശ്രീ​​​ബ​​​സാ​​​ർ.​​​കോം (www.kudumbashreebazaar.com) വ​​​ഴി ലോ​​​ക​​​മെ​​​ന്പാ​​​ടും എ​​​ത്താ​​​ൻ കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​യി ക​​​ഴി​​​ഞ്ഞു.

കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു വി​​​പ​​​ണി ക​​​ണ്ടെ​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ-​​​കൊ​​​മേ​​​ഴ്സ് പോ​​​ർ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കു​​​ടും​​​ബ​​​ശ്രീ സം​​​രം​​​ഭ​​​ക​​​രു​​​ണ്ട്. ഇ​​​തി​​​ൽ 250 സം​​​രം​​​ഭ​​​ക​​​രെ​​​യാ​​​ണു ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കു​​​ടും​​​ബ​​​ശ്രീ ബ​​​സാ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​പ​​​ണ​​​ന​​​ത്തി​​​നു ത​​​യാ​​​റാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ, കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റി​​​ന്‍റെ പേ​​​ര് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​മ്പോ​​​ൾ കു​​​ടും​​​ബ​​​ശ്രീ ഗു​​​ണ​​​മേ​​​ൻ​​​മ​​​യി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച വ​​​രു​​​ത്ത​​​രു​​​തെ​​​ന്നും വി​​​ശ്വാ​​​സ്യ​​​ത കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ പ​​​റ​​​ഞ്ഞു. ക​​​ന​​​ക​​​ക്കു​​​ന്നു കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കു​​​ടും​​​ബ​​​ശ്രീ​​​ബ​​​സാ​​​ർ.​​​കോം എ​​​ന്ന ഇ-​​​കൊ​​​മേ​​​ഴ്സ് പോ​​​ർ​​​ട്ട​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​വ​​​ശ്യ​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ത്തി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​വ് ക്ലി​​​ക്ക് ചെ​​​യ്യു​​​ന്പോ​​​ൾ സം​​​രം​​​ഭ​​​ക​​​ൻ, ജി​​​ല്ലാ പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​ർ, സം​​​സ്ഥാ​​​ന മി​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് മെ​​​സേ​​​ജ് ല​​​ഭി​​​ക്കും. പോ​​​സ്റ്റ​​​ൽ വ​​​കു​​​പ്പു​​​മാ​​​യി കൂ​​​ടി​​​ച്ചേ​​​ർ​​​ന്നാ​​​ണ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ശ്രീ ബ​​​സാ​​​റി​​​നു പു​​​റ​​​മേ ആ​​​മ​​​സോ​​​ണ്‍, ഫ്ളി​​​പ്കാ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ ഓ​​​ണ്‍​ലൈ​​​ൻ സൈ​​​റ്റു​​​ക​​​ളി​​​ലും കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കും.

ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ക​​​ണ​​​ക്കാ​​​ക്കി എ​​​ല്ലാ ജി​​​ല്ല​​​യി​​​ലും കേ​​​ന്ദ്രീ​​​കൃ​​​ത ഗോ​​​ഡൗ​​​ണു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. ഇ​​​തി​​​നൊ​​​പ്പം ത​​​ന്നെ കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ഴ്ച​​​തോ​​​റും നാ​​​ട്ടു ച​​​ന്ത​​​ക​​​ളും സം​​​ഘ​​​ടി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി.

കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് ഓ​​​രോ ജി​​​ല്ല​​​യി​​​ലും ക​​​മ്യൂ​​​ണി​​​റ്റി റേ​​​ഡി​​​യോ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ച​​​ട​​​ങ്ങി​​​ൽ ഒ​​​പ്പു​​വ​​​ച്ചു. കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ യു​​​വാ​​​ക്ക​​​ൾ​​​ക്കു തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന ഡീ​​​ൻ​​​ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ ഗ്രാ​​​മീ​​​ൺ കൗ​​​ശ​​​ൽ കേ​​​ന്ദ്ര( ഡി​​​ഡി​​​യു​​​ജി​​​കെ​​​വൈ) പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ തൊ​​​ഴി​​​ൽ ല​​​ഭി​​​ച്ച പി.​​​എം. വി​​​ഷ്ണു, അ​​​പ്പു, സി.​​​കെ. പ്ര​​​നി​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള വി​​​സ​​​യും രേ​​​ഖ​​​ക​​​ളും മ​​​ന്ത്രി കൈ​​​മാ​​​റി. സ്ട്രീ​​​റ്റ് ബെ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്റ്റാ​​​ർ​​​ട്ട് അ​​​പ് ആ​​​ണ് കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ഇ ​​​പോ​​​ർ​​​ട്ട​​​ലി​​​നു രൂ​​​പം​​​ന​​​ൽ​​​കി​​​യ​​​ത്.

കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പോ​​​സ്റ്റ​​​ൽ സ​​​ർ​​​വീ​​​സ് സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് എം. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ്, കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​ർ, ബി​​​ഇ​​​സി​​​ഐ​​​എ​​​ൽ പ്ര​​​തി​​​നി​​​ധി ഉ​​​ഷ മം​​​ഗ​​​ൽ, കു​​​ടും​​​ബ​​​ശ്രീ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് ചാ​​​ക്കോ, പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ എ​​​ൻ.​​​എ​​​സ്. നി​​​ര​​​ഞ്ജ​​​ന എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.