പിക്അപ് വാന്‍ മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു
പിക്അപ് വാന്‍ മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു
Thursday, February 22, 2018 1:58 AM IST
ഉ​പ്പു​ത​റ: വി​റ​കു ക​യ​റ്റി​വ​ന്ന പി​ക്അ​പ് വാ​ന്‍ മ​റി​ഞ്ഞ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. മാ​ട്ടു​താ​വ​ളം തു​ണ്ടി​യി​ല്‍ ബി​ജു ജോ​സ​ഫ് (46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഒ​ന്‍പ​തേ​ക്ക​ര്‍ സൂ​ര്യ​കാ​ന്തി ക​വ​ല​യ്ക്കു​സ​മീ​പം തേ​ക്കും​കാ​ന​ത്താ​ണ് അ​പ​ക​ടം.

വി​റ​ക് ക​യ​റ്റി വ​രു​മ്പോ​ള്‍ അ​ടി​മ​ണ്ണി​ള​കി​യ ഭാ​ഗ​ത്ത് വാ​നി​ന്‍റെ ഒ​രു​ഭാ​ഗ​ത്തെ ട​യ​ര്‍ താ​ഴ്ന്ന​തോ​ടെ ഭാ​രം താ​ങ്ങാ​നാ​കാ​തെ വാ​ന്‍ ഒ​രു​വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 20 അ​ടി താ​ഴ്ച​യി​ല്‍ മ​ര​ത്തി​ല്‍ ത​ട​ഞ്ഞാ​ണ് വാ​ന്‍ നി​ന്ന​ത്. വി​റ​കി​നു മു​ക​ളി​ലി​രു​ന്നു സ​ഞ്ച​രി​ച്ച ബി​ജു അ​തി​നി​ടെ തെ​റി​ച്ചു വീ​ഴു​ക​യും വി​റ​ക് ദേ​ഹ​ത്തു​വീ​ഴു​ക​യീ​യി​രു​ന്നു.


ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ ജോ​ര്‍ജ്, സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്‍ സി​നു എ​ന്നി​വ​ര്‍ചേ​ര്‍ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ജോ​ര്‍ജും സി​ന​വും ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബി​ജു ആ​റു​വ​ര്‍ഷ​മാ​യി ഉ​പ്പു​ത​റ ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ള്‍: അ​ഞ്ജു, അ​ഞ്ച​ന. മൃ​ത​ദേ​ഹം ഇ​ന്നു​രാ​വി​ലെ 11-ന് ​ഉ​പ്പു​ത​റ​യി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​ന് മാ​ട്ടു​താ​വ​ളം മ​രി​യ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.