വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ രാജ്യാന്തര സിന്പോസിയം
Wednesday, February 21, 2018 1:52 AM IST
കോ​​ട്ട​​യം: ’വൈ​​​കാ​​​രി​​​ക പ​​​ക്വ​​​ത സ​​​മ​​​ർ​​​പ്പി​​​ത ജീ​​​വി​​​ത​​​ത്തി​​​ൽ: വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും’ എ​​​ന്ന വി​​​ഷ​​​യത്തെ ​​​ആ​​​സ്പ​​​ദ​​​മാ​​​ക്കി കോ​​​ട്ട​​​യം വ​​ട​​വാ​​തൂ​​ർ പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​വും ആ​​​ല​​​പ്പു​​​ഴ​ ദ​​​ന​​​ഹാ​​​ല​​​യ​​യും ചേ​​​ർ​​​ന്നൊ​​​രു​​​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര സെ​​​മി​​​നാ​​​ർ ഇ​​ന്നും നാ​​ളെ​​യും വ​​​ട​​​വാ​​​തൂ​​​രി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​ക് ​സെ​​​മി​​​നാ​​​രി​​​യി​​​ൽ ന​​​ട​​​ക്കും. ഈ ​​വി​​​ഷ​​​യ​​​ത്തി​​​ൽ വൈ​​​ദ​​​ഗ്ധ്യം ​തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ള്ള ഡോ. ​​​ഹാ​​​ൻ​​​സ് സോ​​​ൾ​​​നെ​​​ർ, ഡോ. ​​​ഗ​​​ബ്രി​​​യേ​​​ൽ മ​​​ത്തി​​​യാ​​​സ്, ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് വാ​​​രി​​​യ​​​ത്ത്, ഡോ. ​​​ജോ​​​സ് മ​​​ന്ന​​​ത്ത്, ഡോ. ​​​ജോ​​​സ് പ​​​റ​​​പ്പു​​​ള്ളി, ഡോ. ​​​സ്റ്റീ​​​ഫ​​​ൻ റൊ​​​സേ​​​ത്തി, ഡോ. ​​​മാ​​​നു​​​വേ​​​ൽ ക​​​രി​​​ന്പ​​​ന​​​യ്ക്ക​​​ൽ, മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഡോ. ​​​സി​​സ്റ്റ​​ർ ജോ​​​സി​​​യ എ​​ന്നി​​വ​​​ർ നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കും.

സി​​​ന്പോ​​​സി​​​യം ഇ​​ന്നു രാ​​​വി​​​ലെ 9.30ന് ​​​സീ​​​റോ മ​​​ല​​ബാ​​ർ ​സ​​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​​ർ ജോ​​​ർജ് ​​​ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​ന്തോ​​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​​ഹി​​​ക്കും. ദ​​​ന​​​ഹാ​​​ല​​​യ​​യു​​​ടെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റും ച​​​ങ്ങ​​​ന​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ മെ​​​ത്രാ​​​നു​​​മാ​​​യ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​ത്തും. ​


​സി​​​ന്പോ​​​സി​​യ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ത ബ്ര​​​ഹ്മ​​​ച​​​ര്യം, സ​​​മ​​​ർ​​​പ്പി​​​ത പ​​​രി​​​ശീ​​​ല​​​നം, സ​​​മ​​​ഗ്ര​​​ആ​​​ത്മീ​​​യ​​​ത, ലൈം​​​ഗി​​​ക​​​ത​​​യും വൈകാ​​​രി​​​ക​​​ത പ​​​ക്വ​​​ത​​​യും, സ​​​മൂ​​​ഹ ജീ​​​വി​​​തം, ലിം​​​ഗ​​​സ​​​മ​​​ത്വം, സാ​​​മൂ​​​ഹ്യ​​ബ​​ന്ധ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക സ​​​മി​​​തി അ​​​റി​​​യി​​​ച്ചു. സി​​​ന്പോ​​​സി​​​യ​​​ത്തി​​​ന്‍റെ സു​​​ഗ​​​മ​​​മായ ​​​ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ, ഫാ. ​​​ടി​​ജോ പ​​​താ​​​ലി​​​ൽ, ഡോ. ​​​ജോ​​​ണ്‍സ​​​ണ്‍ നീ​​​ല​​​നി​​​ര​​​പ്പേ​​​ൽ, ഡോ. ​​​വ​​​ർ​​​ഗീ​​സ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ഡോ. ​​​സ്ക​​​റി​​​യാ ക​​​ന്യാ​​​കോ​​​ണി​​​ൽ എ​​​ന്നി​​​വ​​​ർഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക​​​മ്മി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്ക് 9747836772, 9446714468 എ​​​ന്നീ ന​​​ന്പ​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.