നാ​ഷ​ണ​ൽ യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു മി​ന്നു​ന്ന വി​ജ​യം
Wednesday, February 21, 2018 1:38 AM IST
തൃ​​​ശൂ​​​ർ: റാ​​​ഞ്ചി​​​യി​​​ൽ ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ച ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി നാ​​​ഷ​​​ണ​​​ൽ യൂ​​​ത്ത് ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു മി​​​ന്നു​​​ന്ന വി​​​ജ​​​യം. സൗ​​​ത്ത് സോ​​​ണി​​​ൽ നി​​​ന്നു വി​​​ജ​​​യി​​​ക​​​ളാ​​​യി നാ​​​ഷ​​​ണ​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത നാ​​​ലി​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യാ​​​ണ് കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ പ്ര​​​തി​​​ഭ​​​ക​​​ൾ സു​​​വ​​​ർ​​​ണ​​​മു​​​ദ്ര ചാ​​​ർ​​​ത്തി​​​യ​​​ത്.

കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജ് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സ്റ്റ​​​ഡീ​​​സി​​​ലെ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി. ​​​കോം ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ആ​​​ന്‍റ​​​ണി വ​​​ർ​​​ഗീ​​​സ് വെ​​​സ്റ്റേ​​​ൺ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് സോ​​​ളോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​തേ കോ​​​ള​​​ജി​​​ലെ ഭൗ​​​തി​​​ക​​​ശാ​​സ്ത്ര​​​ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ കെ.​​​എ​​​സ്. വി​​​ഘ്നേ​​​ഷ് ഈ​​​സ്റ്റേ​​​ൺ ക്ലാ​​​സി​​​ക്ക​​​ൽ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് സോ​​​ളോ വി ​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി.

തൃ​​​ശൂ​​​ർ ശ്രീ ​​​കേ​​​ര​​​ള​​​വ​​​ർ​​​മ കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ത​​​ത്വ​​​ശാ​​​സ്ത്ര വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ഒ.എ​​​സ്. വി​​​ശാ​​​ഖ് പെ​​​യി​​​ന്‍റിം​​​ഗി​​​ലും, കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജി​​​ലെ ബി​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി ജെ.​​​എ​​​സ്. ശീ​​​ത​​​ൾ ക്ലേ ​​​മോ​​​ഡ​​​ലിം​​​ഗി​​​ലും ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡി ​​​സോ​​​ണ്‍ ക​​​ലാ​​​മേ​​​ള​​​യി​​​ൽ ക​​​ലാ​​​പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു ആ​​​ന്‍റ​​​ണി വ​​​ർ​​​ഗീ​​​സ്. ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഡി ​​​സോ​​​ണ്‍ ക​​​ലാ​​​മേ​​​ള​​​യി​​​ൽ ചി​​​ത്ര പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു വി​​​ശാ​​​ഖ്.റാ​​​ഞ്ചി​​​യി​​​ലെ ഖേ​​​ൽ​​​ഗാ​​​വി​​​ൽ 16 ന് ​​​ആ​​​രം​​​ഭി​​​ച്ച നാ​​​ഷ​​​ണ​​​ൽ യൂ​​​ത്ത് ഫെ​​​സ്റ്റി​​​വ​​​ൽ ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ര​​​ഘു​​​വ​​​ർ​​​ദാ​​​സ് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.