മൂ​ന്നാം നി​ല​യി​ൽനി​ന്നു ചാ​ടി​യ പി​എ​സ്‌​സി ജീ​വ​ന​ക്കാ​രി മ​രി​ച്ചു
മൂ​ന്നാം നി​ല​യി​ൽനി​ന്നു ചാ​ടി​യ പി​എ​സ്‌​സി ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Wednesday, February 21, 2018 1:35 AM IST
പ​​ന്ത​​ളം: സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യു​​ടെ മൂ​​ന്നാം നി​​ല​​യി​​ൽ നി​​ന്ന് ചാ​​ടി​​യ പി​​എ​​സ്‌​​സി ജീ​​വ​​ന​​ക്കാ​​രി ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു മ​​രി​​ച്ചു. കു​​ള​​ന​​ട മാ​​ന്തു​​ക സ​​ര​​സ്വ​​തി ഭ​​വ​​നി​​ൽ സ​​ജ​​യ​​കു​​മാ​​റി​​ന്‍റെ ഭാ​​ര്യ ശ്രീ​​ക​​ല​​യാ​​ണ്(35) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ​പ​​ന്ത​​ളം ചി​​ത്രാ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

സ​​ജ​​യ​​കു​​മാ​​റി​​നും മ​​ക​​ൻ മാ​​ധ​​വി​​നു​​മൊ​​പ്പം ശി​​ശു​​രോ​​ഗ വി​​ദ​​ഗ്ധ​​നെ കാ​​ണാ​​നാ​​യി എ​​ത്തി​​യ​​താ​​യി​​രു​​ന്നു. ഡോ​​ക്ട​​റെ ക​​ണ്ട ശേ​​ഷം പു​​റ​​ത്തേ​​ക്കി​​റ​​ങ്ങു​​ന്പോ​​ൾ, ഭ​​ർ​​ത്താ​​വി​​നോ​​ടു പ​​റ​​ഞ്ഞ ശേ​​ഷം മു​​ക​​ളി​​ലെ നി​​ല​​യി​​ലേ​​ക്ക് ഇ​​വ​​ർ ഓ​​ടി​​ക്ക​​യ​​റി. സം​​ശ​​യം തോ​​ന്നി​​യ സ​​ജ​​യ​​കു​​മാ​​റും പി​​ന്നാ​​ലെ ചെ​​ന്നു. മൂ​​ന്നാം നി​​ല​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ കൈ​​വ​​രി​​യി​​ലൂ​​ടെ ക​​യ​​റി ആ​​ശു​​പ​​ത്രി​​യു​​ടെ ന​​ടു​​ത്ത​​ള​​ത്തി​​ലേ​​ക്ക് ചാ​​ടു​​ക​​യാ​​യി​​രു​​ന്നു. സ​​ജ​​യ​​കു​​മാ​​ർ ഓ​​ടി​​യെ​​ത്തി ത​​ട​​യാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ശ്രീ​​ക​​ല ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു. ഇ​​വ​​ർ​​ക്ക് മാ​​ന​​സി​​കാ​​സ്വാ​​സ്ഥ്യം ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യി സ​​ജ​​യ​​കു​​മാ​​ർ പോ​​ലീ​​സി​​നു മൊ​​ഴി ന​​ല്കി​​യി​​ട്ടു​​ണ്ട്. പ​​ത്ത​​നം​​തി​​ട്ട പി​​എ​​സ്‌​​സി ഓ​​ഫീ​​സി​​ലെ ലാ​​സ്റ്റ് ഗ്രേ​​ഡ് ജീ​​വ​​ന​​ക്കാ​​രി​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം അ​​ടൂ​​ർ ഗ​​വ​​ൺ​​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.