എംജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശാ​സ്ത്ര​യാ​ൻ പ്ര​ദ​ർ​ശ​നം
Wednesday, February 21, 2018 1:25 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ഗ​വേ​ഷ​ണ​വും അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കും നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ശാ​സ്ത്ര​യാ​ൻ പ്ര​ദ​ർ​ശ​നം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

റൂ​സ​യു​ടെ ശാ​സ്ത്ര​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഈ ​ദ്വി​ദി​ന പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ൾ, ശാ​സ്ത്ര ലാ​ബു​ക​ൾ, ലൈ​ബ്ര​റി, മ്യൂ​സി​യം, ആ​ധു​നി​ക ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും അ​ക്കാ​ദ​മി​ക ശി​ല്പ​ശാ​ല​ക​ളി​ലും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും. പ്ര​ദ​ർ​ശ​ന സ​മ​യം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ.

പ്ര​വേ​ശ​നം സൗ​ജ​ന്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.