വിജയൻപിള്ള എംഎൽഎയുടെ മകനെതിരേ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി
വിജയൻപിള്ള എംഎൽഎയുടെ മകനെതിരേ  മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി
Tuesday, February 20, 2018 2:08 AM IST
മാ​​വേ​​ലി​​ക്ക​​ര: ച​​വ​​റ എം​​എ​​ൽ​​എ വി​​ജ​​യ​​ൻ​​പി​​ള്ള​​യു​​ടെ മ​​ക​​ൻ ശ്രീ​​ജി​​ത്തി​​നെ​​തി​​രേ പ്ര​​വാ​​സി മു​​ഖ്യ​​മ​​ന്ത്രി​​ക്കു പ​​രാ​​തി ന​​ൽ​​കി. ശ്രീ​​ജി​​ത്തി​​ന്‍റെ ദു​​ബാ​​യി​​ലെ സ്പോ​​ണ്‍​സ​​ർ ത​​നി​​ക്കു വ​​ൻ​​തു​​ക ന​​ഷ്ടം വ​​രു​​ത്തി​​വ​​ച്ചെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി കേ​​ര​​ള​​ത്തി​​ൽ എ​​ത്താ​​നി​​രി​​ക്കെ യാ​​ണ് ബി​​ജോ​​യ് കെ.​​ജോ​​സ് എ​​ന്ന പ്ര​​വാ​​സി ത​​ന്‍റെ പ​​ക്ക​​ൽ​നി​​ന്ന് 38 ല​​ക്ഷം വാ​​ങ്ങി​​യി​​ട്ട് ശ്രീ​​ജി​​ത്ത് തി​​രി​​കെ ന​​ൽ​​കി​​യി​​ല്ലെ​​ന്നാ​​രോ​​പി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു പ​​രാ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ശ്രീ​​ജി​​ത്തി​​നു ദു​​ബാ​​യി​​ലെ ഒ​​രു ബാ​​ങ്കി​​ൽ​നി​​ന്നു ബി​​ജോ​​യ് കെ. ​​ജോ​​സും ഭാ​​ര്യ​​യും ചേ​​ർ​​ന്ന് 38 ല​​ക്ഷം വാ​​യ്പ എ​​ടു​​ത്തു ന​​ൽ​​കി. എ​​ന്നാ​​ൽ, ഇ​​തു തി​​രി​​ച്ച​​ട​​ച്ചി​​ല്ല. ഇ​​തു​​മൂ​​ലം ബി​​ജോ​​യി​​യും ഭാ​​ര്യ​​യും ദു​​രി​​തം അ​​നു​​ഭ​​വി​​ക്കുകയാ​​ണെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. ശ്രീ​​ജി​​ത്ത് വി​​ജ​​യ​​ന്‍റെ സ്പോ​​ണ്‍​സ​​റാ​​യ ക​​രീ​​മ ഹു​​സൈ​​ൻ യാ​​സി​​ദ് ഓ​​വ്‌​ലൗ​​ട്ടു എ​​ന്ന രാ​​ജ​​കു​​ടും​​ബാം​​ഗ​​മാ​​ണ് ഇ​​യാ​​ൾ ന​​ട​​ത്തിവ​​ന്നി​​രു​​ന്ന ബി​​സി​​ന​​സ് കാ​​ര​​ണം ത​​നി​​ക്ക് ക​​ടു​​ത്ത സാ​​ന്പ​​ത്തി​​കന​​ഷ്ടം ഉ​​ണ്ടാ​​യെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി പ​​രാ​​തി ന​​ൽ​​കാ​​നാ​​യും പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്താ​​നു​​മാ​​യി കേ​​ര​​ള​​ത്തി​​ൽ എ​​ത്തു​​ന്ന​​ത്. ശ്രീ​​ജി​​ത്ത് വി​​ജ​​യ​​ൻ ന​​ട​​ത്തി വ​​ന്നി​​രു​​ന്ന ബീ​​റ്റ്സ് എ​​ന്ന നൈ​​റ്റ് ക്ല​​ബ്ബിന്‍റെ ലൈ​​സ​​ൻ​​സ് പു​​തു​​ക്കാ​​തെ​​യും ജീ​​വ​​ന​​ക്കാ​​ർ​​ക്കു ശ​​ന്പ​​ളം ന​​ൽ​​കാ​​തെ​​യും ഒ​​ര​​റി​​യി​​പ്പും കൂ​​ടാ​​തെ ഇ​​യാ​​ൾ ദു​​ബാ​​യ് വി​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ക​​രീ​​മ ഹു​​സൈ​​ൻ പ​​റ​​യു​​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.