സി​പി​എം പ്ര​വ​ർ​ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​ൻ നേ​താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല: കെ‌എസ്‌യു
Tuesday, February 20, 2018 1:36 AM IST
കൊ​​​ച്ചി: സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ നേ​​​താ​​​ക്ക​​​ൾ​​​ക്ക് ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് കെ‌​​എ​​സ്‌​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​എം. അ​​​ഭി​​​ജി​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ കെ‌​​എ​​സ്‌​​യു സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​മ​​​ര കാ​​​ഹ​​​ള സം​​​ഗ​​​മ​​​ത്തി​​​ന് നേ​​​രെ സി​​​പി​​​എം ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത് സം​​​ഗ​​​മ​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന റാ​​​ലി ക​​​ണ്ട് വി​​​റ​​​ളി​ പൂ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ്. പോ​​​ലീ​​​സ് സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ അ​​​തേ പ​​​ക​​​ർ​​​പ്പാ​​​യി സി​​​പി​​​എം മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പോ​​​ലീ​​​സും അ​​​ക്ര​​​മ​​​കാ​​​രി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ഭി​​​ജി​​​ത്ത് കു​​റ്റ​​പ്പെ​​ടു​​ത്തി.


ശു​​​ഹൈ​​​ബ് വ​​​ധ​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്ന് സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​യു​​​ന്പോ​​​ഴും പി​​​ടി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്. ഇ​​​ത്ത​​​രം അ​​​ക്ര​​​മ​​​ങ്ങ​​​ൾ കെ‌​​എ​​സ്‌​​യു പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നും അ​​​ക്ര​​​മ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​നെ​​​തി​​​രെ കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ കാ​​​ന്പ​​​യി​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.