നസ്രാണി റിസർച്ച് സെന്‍ററിൽ പ്ലാസിഡ് സിന്പോസിയം നടത്തി
നസ്രാണി റിസർച്ച് സെന്‍ററിൽ  പ്ലാസിഡ് സിന്പോസിയം നടത്തി
Tuesday, February 20, 2018 1:36 AM IST
ന​​​ല്ല​​​ത​​​ണ്ണി: ന​​​ല്ല​​​ത​​​ണ്ണി ന​​​സ്രാ​​​ണി റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന പ്ലാ​​​സി​​​ഡ് സി​​​ന്പോ​​​സി​​​യ​​​ത്തി​​​ൽ ആ​​​ധു​​​നി​​​ക സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പി​​​താ​​​വ് എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ്ലാ​​​സി​​​ഡ് ജെ. ​​​പൊ​​​ടി​​​പാ​​​റ​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ര​​​വും ആ​​​രാ​​​ധ​​​ന​​​ക്ര​​​മ​​​പ​​​ര​​​വും സ​​​ഭാ​​​പ​​​ര​​​വു​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളി​​​ലേ​​​ക്കു​​​വെ​​​ളി​​​ച്ചം വീ​​​ശു​​​ന്ന നാ​​​ലു പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു.

നൂ​​​റു​​​പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത സി​​​ന്പോ​​​സി​​​യം വ​​​ട​​​വാ​​​തൂ​​​ർ പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. റ​​​വ. ഡോ. ​​​സേ​​​വ്യ​​​ർ കൂ​​​ട​​​പ്പു​​​ഴ, റ​​​വ. ഡോ. ​​​പോ​​​ളി മ​​​ണി​​​യാ​​​ട്ട്, റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ഡോ. ​​​പ്ര​​​ഫ. പി.​​​സി. അ​​​നി​​​യ​​​ൻ​​​കു​​​ഞ്ഞ് എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ന​​​സ്രാ​​​ണി റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​ബ​​​ന്ധ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ സ​​​മ്മാ​​​നാ​​​ർ​​​ഹ​​​രാ​​​യ സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ​​​ലി​​​റ്റ് എ​​​ഫ്സി​​​സി, ഷീ​​​നാ തെ​​​ക്കേ​​​ൽ തേ​​​ക്കേ​​​മ​​​ല, സി​​​നി ബി​​​ജു താ​​​ഴ​​​ത്തു​​​വീ​​​ട്ടി​​​ൽ മു​​​റി​​​ഞ്ഞ​​​പു​​​ഴ, ജോ​​​സ​​​ഫ് സാ​​​ർ​​​ത്തോ ചെ​​​ന്ന​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ വെ​​​ളി​​​ച്ചി​​​യാ​​​നി എ​​​ന്നി​​​വ​​​ർ​​​ക്ക് ബി​​​ഷ​​​പ് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ‌ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.