പി​താ​വ് അ​ടി​യേ​റ്റു മ​രി​ച്ചു; മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ
Tuesday, February 20, 2018 1:24 AM IST
പ​​ത്ത​​നം​​തി​​ട്ട: പി​​താ​​വ് അ​​ടി​​യേ​​റ്റു മ​​രി​​ച്ചു. സം​​ഭ​​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​​ക​​ൻ ദീ​​പ​​നെ (26) പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​ടു​ത്തു.​ പ​​ത്ത​​നം​​തി​​ട്ട മേ​​ലേ​​വെ​​ട്ടി​​പ്രം ചാ​​ഞ്ഞ​​പാ​​റ​​യ്ക്ക​​ൽ വീ​​ട്ടി​​ൽ ചെ​​ല്ല​​പ്പ​​നാ​ണ് (62) മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് സം​​ഭ​​വം. ചെ​​ല്ല​​പ്പ​​നും ദീ​​പ​​നും മാ​​ത്ര​​മാ​​ണ് ഈ ​​സ​​മ​​യം വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ചെ​​ല്ല​​പ്പ​​ന്‍റെ ഭാ​​ര്യ പൊ​​ന്ന​​മ്മ വീ​​ട്ടു​​ജോ​​ലി​​ക്കാ​​യി മ​​റ്റൊ​​രു വീ​​ട്ടി​​ലാ​​യി​​രു​​ന്നു.​മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ മ​​ക​​ൻ ചെ​​ല്ല​​പ്പ​​നെ മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ബ​​ഹ​​ള​​വും വ​​ഴ​​ക്കും പ​​തി​​വാ​​യി​​രു​​ന്ന​​തി​​നാ​​ൽ അ​​യ​​ൽ​​വാ​​സി​​ക​​ൾ അ​​വി​​ടേ​​ക്ക് പോ​​യി​​രു​​ന്നി​​ല്ല.

പൊ​​ന്ന​​മ്മ ഇ​​ന്ന​​ലെ രാ​​വി​​ലെ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ ചെ​​ല്ല​​പ്പ​​നെ അ​​വ​​ശ​​നാ​​യി കാ​​ണ​​പ്പെ​​ട്ടു. പി​​താ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ ദീ​​പ​​ൻ സ​​മ്മ​​തി​​ച്ചി​​ല്ല. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ചെ​​ല്ല​​പ്പ​​ൻ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യി. ദീ​​പ​​ൻ വീ​​ട്ടി​​ൽ നി​​ന്നു പോ​​യ​​പ്പോ​​ൾ പൊ​​ന്ന​​മ്മ അ​​യ​​ൽ​​വാ​​സി​​ക​​ളെ വി​​ളി​​ച്ചുവ​​രു​​ത്തി. വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്ന​​താ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കും. ചെ​​ല്ല​​പ്പ​​നും ദീ​​പ​​നും കൂ​​ലി​​പ്പ​​ണി​​ക്കാ​​രാ​​ണ്. ദീ​​പ​​ൻ പി​​താ​​വു​​മാ​​യി പി​​ണ​​ങ്ങി കു​​റ​​ച്ചു ദി​​വ​​സ​​മാ​​യി തോ​​ന്ന്യാ​​മ​​ല​​യി​​ലെ ഭാ​​ര്യ​​വീ​​ട്ടി​​ലാ​​യി​​രു​​ന്നു താ​​മ​​സം. ചെ​​ല്ല​​പ്പ​​ന്‍റെ മ​​ക​​ൾ ദി​​വ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.