ഒാഖി ദുരിത ബാധിതർക്കു പണം ലഭിക്കുന്നില്ല: ചെന്നിത്തല
ഒാഖി ദുരിത ബാധിതർക്കു പണം ലഭിക്കുന്നില്ല: ചെന്നിത്തല
Monday, February 19, 2018 1:25 AM IST
ആ​ല​പ്പു​ഴ: ഇ​​ട​​തു​​പ​​ക്ഷ ഗ​​വ​​ണ്‍​മെ​​ന്‍റിന്‍റെ കെ​​ടു​​കാ​​ര്യ​​സ്ഥ​​തമൂ​ലം ഒാ​ഖി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച തു​ക പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നു പ്ര​തി​പ​ക്ഷനേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ദു​​ര​​ന്തസ​​ഹാ​​യ​​മാ​​യി ജ​​നം ന​​ൽ​​കി​​യ ഫ​​ണ്ട് പാ​​ർ​​ട്ടി പ​​രി​​പാ​​ടി​​ക്കാ​യി മു​​ഖ്യ​​മ​​ന്ത്രി ഉ​​പ​​യോ​​ഗി​​ച്ചെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.

ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച​​വ​​ർ​​ക്ക് തുക അനുവദിച്ച് ട്ര​​ഷ​​റി​​യി​​ൽ ഇ​​ട്ട് പ​​തി​ന്നാ​​ലാ​​യി​​രം രൂ​​പ പ​​ലി​​ശ ഓ​​രോ മാ​​സ​​വും ഇ​​വ​​ർ​​ക്കു ന​​ൽ​​കും എ​ന്നു പ​​റ​​ഞ്ഞി​​ട്ടു ട്ര​​ഷ​​റി​​നി​​യ​​ന്ത്ര​​ണം മു​​ലം ഒ​​രു രൂ​​പ പോ​​ലും ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്കു ല​​ഭി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. ദു​​ര​​ന്തം ക​​ഴി​​ഞ്ഞി​​ട്ട് മാ​​സ​​ങ്ങ​​ൾ​ ക​​ഴി​​ഞ്ഞി​​ട്ടും തീ​​ര​​ദേ​​ശ​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നു ന​​ൽ​​കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​കാ​​ത്ത​​ത് തീ​​ര​​ദേ​​ശ ജ​​ന​​ത​​യോ​​ടു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​ഗ​​ണ​​ന​​യാ​​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.