എം​എ​സ്ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾക്കു തുടക്കം
എം​എ​സ്ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾക്കു തുടക്കം
Sunday, February 18, 2018 2:47 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ സ്വ​​ന്ത​​മാ​​യ പ്രേ​​ഷി​​ത മു​​ന്ന​​ണി​​യാ​​യി ഭ​​ര​​ണ​​ങ്ങാ​​നം അ​​ന്പാ​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​പ്പെ​​ട്ട വൈ​​ദി​​ക പ്രേ​​ഷി​​ത സ​​മൂ​​ഹ​​മാ​​യ സെ​​ന്‍റ് തോ​​മ​​സ് മി​​ഷ​​ന​​റി സൊ​​സൈ​​റ്റി (എം​​എ​​സ്ടി)​​യു​​ടെ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു.

22 വ​​രെ മേ​​ല​​ന്പാ​​റ ദീ​​പ്തി ഭ​​വ​​നി​​ലാ​​ണ് ആ​​ഘോ​​ഷം. ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി വി​​വി​​ധ സം​​ഗ​​മ​​ങ്ങ​​ൾ, കൃ​​ത​​ജ്ഞ​​താ ബ​​ലി, ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന് വൈ​​സ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റാ​​ൾ ഫാ.​ ​ജോ​​സ് പാ​​ല​​ക്കീ​​ൽ, കോ​​-ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ.​​ജോ​​സ് അ​​യ്യ​​ങ്ക​​നാ​​ൽ, ഫാ.​​ജെ​​യിം​​സ് കു​​രി​​കി​​ലം​​കാ​​ട്ട് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

എം​​എ​​സ്ടി സ്ഥാ​​പ​​ക​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​ന്‍റെ പാ​​ലാ ക​​ത്തീ​​ഡ്ര​​ലി​​ലെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചാ​​ണ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യ​​ത്. എം​​എ​​സ്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റാ​​ൾ ഫാ.​ ​കു​​ര്യ​​ൻ അ​​മ്മ​​ന​​ത്തു​​കു​​ന്നേ​​ൽ മു​​ഖ്യ​​കാ​​ർ​​മിക​​ത്വം വ​​ഹി​​ച്ചു. എം​​എ​​സ്ടി​​യി​​ലെ നൂ​​റോ​​ളം വൈ​​ദി​​ക​​രും ബ്ര​​ദേ​​ഴ്സും പ​​ങ്കെ​​ടു​​ത്തു. ദീ​​പ്തി ഭ​​വ​​ൻ അ​​യ​​ൽ​​വാ​​സി​​ക​​ളു​​ടെ സ്നേ​​ഹ​​സം​​ഗ​​മം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ന​​ട​​ന്നു. കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​ക്ക് തൃ​​ശൂ​​ർ ആർച്ച്ബിഷപ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ജൂ​​ബി​​ലി സം​​ഗ​​മ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യാ​​തിഥിയാ​​യി​​രു​​ന്നു. ജോ​​യി ഏ​​ബ്ര​​ഹാം എം​​പി സ​​ന്നി​​ഹി​​ത​​നാ​​യി​​രു​​ന്നു.

ഇ​​ന്നു ന​​ട​​ക്കു​​ന്ന കു​​ടും​​ബ​​സം​​ഗ​​മ​​ത്തി​​ൽ എം​​എ​​സ്ടി വൈ​​ദി​​ക​​രു​​ടെ​​യും ബ്ര​​ദേ​​ഴ്സി​​ന്‍റെ​​യും മാ​​താ​​പി​​താ​​ക്ക​​ൾ, പ്രേ​​ഷി​​ത​​സ​​ഹ​​കാ​​രി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. രാ​​വി​​ലെ 11 ന് ​​ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് ക​​ല്യാ​​ൺ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ തോ​​മ​​സ് ഇ​​ല​​വ​​നാ​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ന​​ട​​ക്കു​​ന്ന ജൂ​​ബി​​ലി​​സം​​ഗ​​മ​​ത്തി​​ൽ മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം മു​​ഖ്യാ​​തിഥി​​യാ​​യി​​രി​​ക്കും. ജോ​​സ് കെ. ​​മാ​​ണി എം​​പി പ​​ങ്കെ​​ടു​​ക്കും.


ക​​രു​​ണ​​യു​​ടെ ഫ​​ല​​മാ​​ണ് എം​​എ​​സ്ടി: ‌ആർച്ച്ബിഷപ് മാർ‌ താ​​ഴ​​ത്ത്

മേ​​ല​​ന്പാ​​റ: ഇ​​ട​​യി​​നി​​ല്ലാ​​തെ അ​​ല​​യു​​ന്ന ഇ​​ന്ത്യ​​ൻ ജ​​ന​​ത​​യോ​​ട് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​നു തോ​​ന്നി​​യ ക​​രു​​ണ​​യു​​ടെ ഫ​​ല​​മാ​​ണ് സെന്‍റ് തോ​​മ​​സ് മി​​ഷ​​ന​​റി സൊ​​സൈ​​റ്റി എ​​ന്ന് തൃ​​ശൂ​​ർ ആർച്ച്ബിഷപ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്. എം​​എ​​സ്ടി സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ മേ​​ല​​ന്പാ​​റ​​യി​​ൽ ന​​ട​​ന്ന സ്നേ​​ഹ​​സം​​ഗ​​മ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ധ്യേ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു​​ശേ​​ഷം ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ആർച്ച്ബിഷപ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത സ്വ​​ഭാ​​വം അ​​തി​​ന്‍റെ പൂ​​ർ​​ണ​​ത​​യി​​ലും ത​​നി​​മ​​യി​​ലും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന സ​​മൂ​​ഹ​​മാ​​ണ് എം​​എ​​സ്ടി​​യെ​​ന്ന് മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

ജോ​​യി ഏ​​ബ്ര​​ഹാം എം​​പി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡന്‍റ് ആ​​ർ.​​പ്രേം​​ജി, അ​​വി​​രാ​​ച്ച​​ൻ മ​​ഴു​​വ​​ഞ്ചേ​​രി​​ൽ, ഷേ​​ർ​​ളി മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.