ആ​ശു​പ​ത്രി​ക​ൾക്ക് അവാർഡുകൾ സമ്മാനിച്ചു
ആ​ശു​പ​ത്രി​ക​ൾക്ക് അവാർഡുകൾ സമ്മാനിച്ചു
Sunday, February 18, 2018 1:15 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ പോ​​​ലെ ആ​​​ധു​​​നി​​​ക സ​​​ജീ​​​ക​​​ര​​​ണ​​​ങ്ങ​​ളു​​​ള്ള​​​താ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​വും ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് മി​​​ക​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​ര​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ പ്രൊ​​​വൈ​​​ഡേ​​​ഴ്സ് (ഇ​​​ന്ത്യ) ഹോ​​​ട്ട​​​ൽ ലേ ​​​മെ​​​റീ​​​ഡി​​​യ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഞ്ചാ​​​മ​​​ത് വാ​​​ർ​​​ഷി​​​ക ആ​​​ഗോ​​​ള കോ​​​ണ്‍​ക്ലേ​​​വി​​​ൽ അ​​​വാ​​​ർ​​​ഡ് ദാ​​​ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി ശൈല​​​ജ.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തും ചേ​​​ർ​​​ന്ന് 50 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് മി​​​ക​​​വി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. കൊ​​​ച്ചി​​​യി​​​ലെ ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി ബെ​​​സ്റ്റ് ഹോ​​​സ്പി​​​റ്റ​​​ൽ ടു ​​​വ​​​ർ​​​ക്ക് ഫോ​​​ർ, എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി. കോ​​​ഴി​​​ക്കോ​​​ടു​​​ള്ള ബേ​​​ബി മെ​​​മ്മോ​​​റി​​​യ​​​ൽ ആ​​​ശു​​​പ​​​ത്രി, ആ​​​ലു​​​വ​​​യി​​​ലു​​​ള്ള രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ക്വാ​​​ളി​​​റ്റി ബി​​​യോ​​​ണ്ട് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് നേ​​​ടി.


വ​​​യ​​​നാ​​​ട്ടി​​​ലു​​​ള്ള ഡി​​​എം വ​​​യ​​​നാ​​​ട് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ഗ്രീ​​​ൻ ഹോ​​​സ്പി​​​റ്റ​​​ൽ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ളാ​​​യി. കോ​​​ഴി​​​ക്കോ​​​ടു​​​ള്ള ആ​​​സ്റ്റ​​​ർ മിം​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ക​​​മ്മ്യൂ​​​ണി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് നേ​​​ടി. എ​​​എ​​​ച്ച്പി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഡോ. ​​​ഗി​​​രി​​​ധ​​​ർ ഗ്യാ​​​നി, എ​​​എ​​​ച്ച്പി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ തോ​​​മ​​​സ്, എ​​​എ​​​ച്ച്പി​​​ഐ കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഹ​​​രീ​​​ഷ് പി​​​ള്ള എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.