മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
Sunday, February 18, 2018 1:15 AM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ഹാ​​​ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ ഇ​​​ന്ന് മ​​​ല​​​ക​​​യ​​​റു​​​ന്ന​​​തോ​​​ടെ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തു​​​ട​​​ക്ക​​​മാ​​​കും. മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ഹാ​​​ഇ​​​ട​​​വ​​​ക​​​യി​​​ലെ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി റ​​​വ. ഡോ. ​​​ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, വി​​​മ​​​ല​​​ഗി​​​രി മേ​​​രി അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ഷി ക​​​ള​​​പ്പ​​​റ​​​ന്പ​​​ത്ത്, സെ​​​ബി​​​യൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ബി​​​നീ​​​ഷ് പൂ​​​ണോ​​​ളി​​​ൽ, ഇ​​​ല്ലി​​​ത്തോ​​​ട് തി​​​രു​​​ഹൃ​​​ദ​​​യ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മൂ​​​ഞ്ഞേ​​​ലി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ടി​​​വാ​​​ര​​​ത്തി​​​ലെ മാ​​​ർ​​​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​പ്പേ​​​ള​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന് പ്രാ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം രാ​​​വി​​​ലെ ഏ​​​ഴി​​​ന് ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റും.

കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ മാ​​​ർ​​​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന മാ​​​ർ​​​തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കും. ഇ​​​തോ​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് ആ​​​രം​​​ഭം​​​കു​​​റി​​​ക്കും. തു​​​ട​​​ർ​​​ന്ന് ഒ​​​ന്പ​​​തി​​​നു കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ തി​​​രു​​​സ​​​ന്നി​​​ധി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, പ്ര​​​സം​​​ഗം, നൊ​​​വേ​​​ന എ​​​ന്നി​​​വ ന​​​ട​​​ക്കും. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ നോ​​​ന്പു​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ദി​​​വ​​​സ​​​വും കു​​​ർ​​​ബാ​​​ന​​​യു​​​ണ്ടാ​​​കും.


രാ​​​ത്രി​​​യെ​​​ന്നോ പ​​​ക​​​ലെ​​​ന്നോ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ദി​​​വ​​​സം മു​​​ഴു​​​വ​​​നും കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റു​​​ന്ന​​​തി​​​നു​​​ള​​​ള സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ല​​​ക​​​യ​​​റു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ക​​​യ​​​റു​​​ന്ന​​​തി​​​ന് എ​​​ല്ലാ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.