മു​ത്ത​ലാ​ഖ് നി​യ​മം മു​സ്‌​ലിം കു​ടും​ബബ​ന്ധം ത​ക​ര്‍​ക്കും‍: ഗു​ലാം ന​ബി ആ​സാ​ദ്
മു​ത്ത​ലാ​ഖ് നി​യ​മം മു​സ്‌​ലിം കു​ടും​ബബ​ന്ധം ത​ക​ര്‍​ക്കും‍:  ഗു​ലാം ന​ബി ആ​സാ​ദ്
Monday, January 22, 2018 1:38 AM IST
കോ​​​ഴി​​​ക്കോ​​​ട്: മോ​​​ദി സ​​​ര്‍​ക്കാ​​​ര്‍ കൊ​​​ട്ടി​​​ഘോ​​​ഷി​​​ക്കു​​​ന്ന മു​​​ത്ത​​​ലാ​​​ഖ് ബി​​​ല്‍ മു​​​സ്‌​​​ലിം കു​​​ടും​​​ബ ബ​​​ന്ധ​​​ങ്ങ​​​ളെ ത​​​ക​​​ര്‍​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നു രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഗു​​​ലാം ന​​​ബി ആ​​​സാ​​​ദ്. ഒ​​​ന്നി​​​ച്ചു മൂ​​​ന്നു ത​​​വ​​​ണ ത​​​ലാ​​​ഖ് ചൊ​​​ല്ലു​​​ന്ന​​​തു നി​​​യ​​​മവി​​​രു​​​ദ്ധ​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ ഇ​​​തി​​​നു മ​​​റ​​​പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ വി​​​ഡ്ഢി​​​ത്ത​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. കു​​​ടും​​​ബബ​​​ന്ധ​​​ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ ക്രി​​​മി​​​ന​​​ല്‍ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ കൊ​​​ണ്ടുവ​​​രാ​​​നാ​​​ണു നീ​​​ക്കം.


ഭാ​​​ര്യ പ​​​രാ​​​തി​​​പ്പെ​​​ട്ടാ​​​ല്‍ ജാ​​​മ്യം ല​​​ഭി​​​ക്കാ​​​തെ ഭ​​​ര്‍​ത്താ​​​വ് മൂ​​​ന്നു വ​​​ര്‍​ഷം ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പു​​​തി​​​യ വ്യ​​​വ​​​സ്ഥ. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഭാ​​​ര്യ​​ക്കും ഭാ​​​ര്യ​​​യു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ക്കും ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ക്കു​​​ന്ന ഭ​​​ര്‍​ത്താ​​​വ് ചെ​​​ല​​​വി​​​നു കൊ​​​ടു​​​ക്ക​​​ണം. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ങ്ങ​​​നെ സാ​​​ധ്യ​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.