ആ​രോ​ഗ്യ ജാ​ഗ്ര​ത പ​രി​പാ​ടി തുടങ്ങി
ആ​രോ​ഗ്യ ജാ​ഗ്ര​ത പ​രി​പാ​ടി തുടങ്ങി
Monday, January 22, 2018 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു സ്ഥ​​​ല​​​ത്തു പാ​​​ഴ്‌വസ്തു​​​ക്ക​​​ൾ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞു പ​​​രി​​​സ​​​ര മ​​​ലി​​​നീ​​​ക​​​ര​​​ണം സൃ​​​ഷ്ടി​​​ക്കാ​​​റു​​​ണ്ടോ​​​യെ​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​ത്തി​​നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി​ സു​​രേ​​ന്ദ്ര​​ന്‍റെ മ​​​റു​​​പ​​​ടി- ഒ​​​രു പ​​​രി​​​സ​​​ര മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും സൃ​​​ഷ്ടി​​​ക്കാ​​​റി​​​ല്ല. പ​​​ക​​​ർ​​​ച്ച വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ആ​​​രോ​​​ഗ്യ ജാ​​​ഗ്ര​​​ത’ പ​​​രി​​​പാ​​​ടി​​​യു​​​ടെ ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി​​യു​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു ചോ​​​ദ്യ​​​വും മ​​​റു​​​പ​​​ടി​​​യും. മ​​​ന്ത്രി​​​യു​​​ടെ വീ​​​ടും പ​​​രി​​​സ​​​ര​​​വും ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​ല​​​യി​​​രു​​​ത്തി. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ല​​​യി​​​ലെ 19 ബ്ലോ​​​ക്കു​​​ക​​​ളി​​​ലും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഫീ​​​ൽ​​​ഡ് വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബോ​​​ധ​​​വ​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ല​​​ഘു​​​ലേ​​​ഖ വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തി.


വെ​​​ള്ള​​​ത്തി​​​ന്‍റെ ശു​​​ചി​​​ത്വം ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​റു​​​ണ്ടോ, മാ​​​ലി​​​ന്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​റു​​​ണ്ടോ, ഡ്രൈ​ ​​ഡേ ആ​​​ച​​​രി​​​ക്കാ​​​റു​​​ണ്ടോ, വീ​​​ട്ടി​​​ലോ സ​​​മീ​​​പ​​​ത്തോ വെ​​​ള്ളം കെ​​​ട്ടി​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടോ തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ല​​​ഘു​​​ലേ​​​ഖ​​​യാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.