കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യിച്ച് ഒരാൾ മ​രി​ച്ചു; 26 പേ​ർ​ക്കു പ​രി​ക്ക്
Monday, January 22, 2018 1:11 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: തൃ​​​ശൂ​​​ർ പാ​​​ല​​​ക്കാ​​​ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഞ്ചു​​​മൂ​​​ർ​​​ത്തി മം​​​ഗ​​​ലം പ​​​ഴ​​​യ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സും സ്വ​​​കാ​​​ര്യ ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒ​​രാ​​ൾ മ​​​രി​​​ച്ചു. 26 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മൂ​​​വാ​​​റ്റു​​​പു​​​ഴ പു​​​ളി​​​ത്താ​​​നം താ​​​മ​​​ര​​​പ്പി​​​ടി​​​യി​​​ൽ സ​​​ണ്ണി ടി. ​​​ഐ​​​സ​​​ക് (56) ആ​​ണു മ​​​രി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്ന സ​​ണ്ണി​​യെ ആ​​​ല​​​ത്തൂ​​​ർ ക്ര​​​സ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി പി​​​ന്നീ​​​ട് തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഐ​​​പി​​​സി ചി​​​റ്റൂ​​​ർ പാ​​​സ്റ്റ​​​റാ​​​ണ്.


പ​​​രി​​​ക്കേ​​​റ്റ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് തു​​​ഞ്ച​​​ക്കോ​​​ട് കു​​​ര്യാ​​​ക്കോ​​​സി (70) ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റു​​​ള്ള​​​വ​​​രെ മം​​​ഗ​​​ലം പാ​​​ലം കാ​​​രു​​​ണ്യ ആ​​​ശു​​​പ​​​ത്രി, ആ​​​ല​​​ത്തൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, ക്ര​​​സ​​​ന്‍റ് ഹോ​​​സ്പി​​​റ്റ​​​ൽ, പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​ന, തൃ​​​ശൂ​​​ർ ഹാ​​​ർ​​​ട്ട് ഹോ​​​സ്പി​​​റ്റ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.