കേരള കോൺഗ്രസ് ആരുമായും ചർച്ച നടത്തിയിട്ടില്ല: കെ.എം. മാണി
കേരള കോൺഗ്രസ് ആരുമായും  ചർച്ച നടത്തിയിട്ടില്ല: കെ.എം. മാണി
Sunday, January 21, 2018 2:03 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് ഒ​രു നേ​താ​വു​മാ​യും പാ​ർ​ട്ടി​യു​മാ​യും ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ളെ​ല്ലാം തി​ക​ച്ചും അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ കെ.​എം.​മാ​ണി.

ചി​ല നേ​താ​ക്ക​ന്മാ​രു​മാ​യി അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ക്കു​ന്നു എ​ന്ന ത​ര​ത്തി​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ൾ വ്യാ​ജ​വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. ച​ര​ൽ​ക്കു​ന്ന് ക്യാ​ന്പി​ലെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ പാ​ർ​ട്ടി ഇ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഏ​തെ​ങ്കി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​തും സ്വീ​ക​രി​ക്കു​ന്ന​തും പാ​ർ​ട്ടി​യു​ടെ അ​ത​തു സ്ഥ​ല​ത്തെ പ്രാ​ദേ​ശി​ക രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​മാ​ണ്.

കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ പൊ​തു​രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​മാ​യി ഇ​തി​നെ ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. കേ​ര​ള കോ​ണ്‍ഗ്ര​സ് ഒ​റ്റ​യ്ക്കു​നി​ന്നു ശ​ക്തി തെ​ളി​യി​ച്ച പാ​ർ​ട്ടി​യാ​ണ്. ഒ​റ്റ​യ്ക്കു നി​ന്നാ​ൽ ഒ​രു പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ പോ​ലും മ​ത്സ​രി​ച്ചു ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി​യാ​ണു സി​പി​ഐ. കാ​ന​ത്തി​ന്‍റെ പ​രി​ഹാ​സം അ​തി​രു ക​ട​ക്കു​ന്നു.


മു​ന്ന​ണി​പ്ര​വേ​ശ​നം ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. പി.​കെ.​വി​യെ​യും എം.​എ​ൻ. ഗോ​വി​ന്ദ​ൻ​നാ​യ​രെ​യും പോ​ലെ​യു​ള്ള മ​ഹാ​ര​ഥ​ന്മാ​ർ ന​യി​ച്ച സി​പി​ഐ​യു​ടെ മാ​ന്യ​ത കാ​നം രാ​ജേ​ന്ദ്ര​നെ​പ്പോ​ലെ​യു​ള്ള​വ​ർ കെ​ടു​ത്തു​ക​യാ​ണ്. ശ​വ​ക്കു​ഴി​യി​ൽ കി​ട​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​ഐ. ശ​വ​ക്കു​ഴി​യി​ൽ കി​ട​ക്കു​ന്ന​വ​ർ കേ​ര​ള കോ​ണ്‍ഗ്ര​സി​നെ പ​രി​ഹ​സി​ക്കേ​ണ്ട. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നു ദാ​ഹ​വും മോ​ഹ​വു​മി​ല്ല. പാ​ർ​ട്ടി​യു​ടെ ന​യ​വു​മാ​യി യോ​ജി​ക്കു​ന്ന​വ​രു​മാ​യി ചേ​രും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും ക്ഷ​ണ​ത്തി​നു ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.