ചി​കി​ത്സാരീ​തി​ക​ൾ പ​ര​സ്പ​ര പൂ​ര​ക​മാ​ക​ണം: ഡോ. ​ആ​ന​ന്ദ് ഗൊ​കാ​നി
ചി​കി​ത്സാരീ​തി​ക​ൾ പ​ര​സ്പ​ര  പൂ​ര​ക​മാ​ക​ണം: ഡോ. ​ആ​ന​ന്ദ് ഗൊ​കാ​നി
Sunday, January 21, 2018 1:21 AM IST
കൊ​​​ച്ചി: ചി​​​കി​​​ത്സാ രീ​​​തി​​​ക​​​ൾ പ​​​ര​​​സ്പ​​​ര പൂ​​​ര​​​ക​​​മാ​​​ക​​​ണ​​​മെ​​​ന്നു മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​പൗ​​​ത്ര​​​നും മും​​​ബൈ​​​യി​​​ലെ പ്ര​​​മു​​​ഖ ഡ​​​യ​​​ബ​​​റ്റോ​​​ള​​​ജി​​​സ്റ്റു​​​മാ​​​യ ഡോ. ​​​ആ​​​ന​​​ന്ദ് ഗൊ​​​കാ​​​നി.

എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​കൃ​​​തി​ ചി​​​കി​​​ത്സ​​​ക​​​രു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​മാ​​​യ ’നേ​​​ച്ച​​​ർ ലൈ​​​ഫ് നാ​​​ഷ​​​ണ​​​ൽ സ​​​മ്മേ​​​ള​​​ൻ 2018’ൽ ’​​​പ്ര​​​കൃ​​​തി​​​ചി​​​കി​​​ത്സ ആ​​​ധു​​​നി​​​ക കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ്ര​​​കൃ​​​തി​​​ജീ​​​വ​​​നം ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത ​മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്ന​​​താ​​​ണ്. തെ​​​റ്റാ​​​യ ഭ​​​ക്ഷ​​​ണ​​​രീ​​​തി​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ് പ്ര​​​മേ​​​ഹം പോ​​​ലു​​​ള്ള ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ളെ​​​ല്ലാ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. ശ​​​രി​​​യാ​​​യ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ൽ ന​​​ല്ല ഗു​​​ണ​​​ങ്ങ​​​ളും തെ​​​റ്റാ​​​യ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ൽ ദോ​​​ഷ​​​ഫ​​​ല​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​ക്കും. ഭ​​​ക്ഷ​​​ണം വേ​​​വി​​​ച്ചാ​​​ൽ അ​​​തി​​​ലെ വൈ​​​റ്റ​​​മി​​​നു​​​ക​​​ളും മി​​​ന​​​റ​​​ൽ​​​സും ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഗാ​​​ന്ധി​​​ജി വേ​​​വി​​​ക്കാ​​​ത്ത ഭ​​​ക്ഷ​​​ണ​​​ത്തി​​​നു വേ​​​ണ്ടി​ വാ​​​ദി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


പ്ര​​​കൃ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ രോ​​​ഗ​​​ങ്ങ​​​ളെ അ​​​ക​​​റ്റി നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്പോ​​​ൾ ത​​​ന്നെ ഒ​​​രു അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ചാ​​​ൽ ആ​​​ധു​​​നി​​​ക ചി​​​കി​​​ത്സ​​​യെ എ​​​ല്ലാ​​​വ​​​ർ​​​ക്കും ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി​​​വ​​​രും. ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​ലോ​​​പ്പ​​​തി​​​യും പ്ര​​​കൃ​​​തി ചി​​​കി​​​ത്സ​​​യും ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് അ​​​ഭി​​​കാ​​​മ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​കൃ​​​തി​​ജീ​​​വ​​​നം ഒ​​​രു ജീ​​​വി​​​ത ദ​​​ർ​​​ശ​​​ന​​​മാ​​​ണെ​​​ന്ന് സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ പ​​​റ​​​ഞ്ഞു. സൈ​​​മ​​​ണ്‍ ബ്രി​​​ട്ടോ, ഡോ. ​​​വി.​​​എ​​​സ്. വി​​​ജ​​​യ​​​ൻ, ല​​​ക്ഷ്മി​​​ദാ​​​സ് ഭാ​​​യ്, താ​​​യാ​​​ട്ട് ബാ​​​ല​​​ൻ, ശം​​​ഭു ന​​​ന്പൂ​​​തി​​​രി, ഡോ. ​​​എം.​​​സി. സൗ​​​മ്യ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.
സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.