ഇ​ന്ധ​ന​വി​ല: സം​സ്ഥാ​നം നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നു ലോ​റി ഉ​ട​മ​ക​ൾ
Sunday, January 21, 2018 1:05 AM IST
പാ​​​ല​​​ക്കാ​​​ട്: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ​​​നി​​​ന്നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ ഈ​​​ടാ​​​ക്കു​​​ന്ന ലി​​​റ്റ​​​റി​​​ന് 27 രൂ​​​പ ജ​​​ന​​​ഹി​​​തം മാ​​​നി​​​ച്ച് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ലോ​​​റി ഓ​​​ണേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു മു​​​ന്പാ​​​യി ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഈ​​​ടാ​​​ക്കു​​​ന്ന എ​​​ക്സൈ​​​സ് നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ഞ്ചു​​​മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ലോ​​​റി​​​വാ​​​ട​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ജി​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ല്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.