അ​ഖി​ലേ​ന്ത്യാ ശ്വാ​ന​പ്ര​ദ​ർ​ശ​ന മ​ത്സ​രം ഇ​ന്ന്
Saturday, January 20, 2018 1:23 AM IST
കോ​ട്ട​യം: കെ​ന്ന​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ശ്വാ​ന​പ്ര​ദ​ർ​ശ​ന മ​ത്സ​രം ഇ​ന്നു രാ​വി​ലെ 10മു​ത​ൽ രാ​ത്രി ഏ​ഴു കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി മു​പ്പ​തോ​ളം ഇ​ന​ത്തി​ൽ​പെ​ട്ട 300ല​ധി​കം ശ്വാ​ന​ൻ​മാ​ർ മ​ത്സ​ര​ത്തി​നെ​ത്തും.പ​ഗി, മി​ൻ​പി​ൻ, ഫോ​ക്സ്, ടെ​റി​യ​ൻ, അ​ക്കി​റ്റ, ഫ്ര​ഞ്ച്, ബു​ൾ​ഡോ​ഗ്, ബീ​ഗി​ൾ, വി​പ്പ​റ്റ്, വൈ​മെ​റ​യ്ന​ർ, ബോ​ക്സ​ർ, സൈ​ബീ​രി​യ​ൻ ഹ​സ്കി, ബെ​ൽ​ജി​യം,ശെ​പ്പേ​ർ​ഡ്, സെ​ന്‍റ് ബെ​ർ​ണാ​ഡ്, റോ​ട്ട് വീ​ല​ർ, ഡോ​ബ​ർ​മാ​ൻ തു​ട​ങ്ങി​യ ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ​ക​ളാ​ണു മ​ത്സ​ര​ത്തി​നെ​ത്തു​ക. രാ​വി​ലെ 10നു ​തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ജ​ഡ്ജു​മാ​രാ​യ മു​ക​ൾ വെ​യ്ദും അ​ജ്ഞ​ലി വെ​യ്ദു​മാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ.


പൊ​തു​ജ​ന​ങ്ങ​ൾ​ക്കു രാ​വി​ലെ 10 മു​ത​ൽ പാ​സു​മൂ​ലം പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ കോ​ട്ട​യം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.ശ്വാ​ന പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം കോ​ട്ട​യം മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ന്ന​മ​ന​ത്തി​നും ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​ക​ളു​ടെ പ​രി​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യും ഉ​പ​യോ​ഗി​ക്കും. ഭാ​വി ത​ലു​മു​റ​യെ ഡോ​ഗ് ഷോ​യി​ലേ​ക്കു ആ​ക​ർ​ഷി​ക്കാ​ൻ 10 വ​യ​സു മു​ത​ൽ 16 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ ജൂ​ണി​യ​ർ ഹാ​ൻ​ഡി​ലിം​ഗ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.