ഹൈ​ടെ​ക് ക്ലാസ് റൂം: ഉദ്ഘാടനം 22ന്
Saturday, January 20, 2018 1:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ സം​​ര​​ക്ഷ​​ണ​​യ​​ജ്ഞ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്തെ 45,000 ക്ലാ​​സ് മു​​റി​​ക​​ൾ ഹൈ​​ടെ​​ക്കാ​​ക്കു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം 22 ന് ​​ഉ​​ച്ച​​യ്ക്ക് 12 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ടാ​​ഗോ​​ർ തി​​യ​​റ്റ​​റി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും.

പൈ​​ല​​റ്റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഹൈ​​ടെ​​ക് പ​​ദ്ധ​​തി പൂ​​ർ​​ത്തീ​​ക​​രി​​ച്ച 139 സ്കൂ​​ളു​​ക​​ളെ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സിം​​ഗ് വ​​ഴി ബ​​ന്ധി​​പ്പി​​ച്ച് പൈ​​ല​​റ്റ് പൂ​​ർ​​ത്തീ​​ക​​ര​​ണ പ്ര​​ഖ്യാ​​പ​​നം ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​വ​​ഹി​​ക്കും. ഒ​​രു ല​​ക്ഷ​​ത്തോ​​ളം സ്കൂ​​ൾ കു​​ട്ടി​​ക​​ളു​​ടെ ഐ​​ടി കൂ​​ട്ടാ​​യ്മ​​യാ​​യ ലി​​റ്റി​​ൽ കൈ​​റ്റ്സ് പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ച​​ട​​ങ്ങി​​ൽ ന​​ട​​ക്കും. ധ​​ന​​കാ​​ര്യ - ക​​യ​​ർ മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്, വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.