സം​സ്ഥാ​ന​ം കടുത്ത സാ​മ്പ​ത്തി​ക പ്രതിസന്ധിയി​ൽ , ധനനില ദയനീയം
സം​സ്ഥാ​ന​ം കടുത്ത സാ​മ്പ​ത്തി​ക പ്രതിസന്ധിയി​ൽ , ധനനില ദയനീയം
Friday, December 15, 2017 2:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജിഎസ്ടി) ന​​​ട​​​പ്പാ​​​ക്കി​​​യശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​കു​​​തി വ​​​രു​​​മാ​​​നം കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു. സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഏ​​​ഴു മാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​ക്ടോ​​​ബ​​​ർ വ​​​രെ​​​ വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 17.65 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ടി​​​വു​​​ണ്ടാ​​​യി. വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ത്ര​​​വ​​​ലി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ വ​​​രെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​രു​​​മാ​​​നം 18,731.99 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് 15,429.14 കോ​​​ടി രൂ​​​പ​​​യാ​​​യാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. 3302.85 കോ​​​ടി​​​യു​​​ടെ കു​​​റ​​​വ്. ജി​​​എ​​​സ്ടി നടപ്പി ലായതിനുശേഷമുള്ള മൂ​​​ന്നു മാ​​​സ​​​ത്തെ വാ​​​ണി​​​ജ്യനി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 3886.49 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്. അതിനു മുൻപുള്ള മാസങ്ങളിൽ നേരിയ വർധന ഉണ്ടായിരുന്നു.

നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തെത്തു​​​ട​​​ർ​​​ന്ന് വ​​​രു​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ മു​​​ര​​​ടി​​​പ്പ് ജി​​​എ​​​സ്ടി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ക​​​ടു​​​ത്ത ധ​​​ന​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കു വഴിതുറന്നു. ഈ നി​​​ല തു​​​ട​​​ർ​​​ന്നാ​​​ൽ സാ​​​മ്പ​​ത്തി​​​കവ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ഴേ​​​ക്കും കേ​​​ര​​​ളം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ അ​​​ക​​​പ്പെ​​​ടു​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ധ​​​ന​​​വി​​​ഭ​​​വ സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് ആ​​​ലം സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണു വ​​​രു​​​മാ​​​ന​​​ത്തി​​​ലെ ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

ജിഎസ്ടി വ​​​ന്ന​​ശേ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ വാ​​​ണി​​​ജ്യ നി​​​കു​​​തിയായി 1851.09 കോ​​​ടി രൂ​​​പ​​​യാ​​​ണു ഖ​​​ജ​​​നാ​​​വി​​​ലെ​​​ത്തി​​​യ​​​ത്. വാ​​​റ്റ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന മു​​​ൻ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ 2701.94 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച​​​താണ്. 850.85 കോ​​​ടി​​​യു​​​ടെ (31.49 ശ​​​ത​​​മാ​​​ന​​​ം) കു​​​റ​​​വ്.

സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ക​​​ട്ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ല​​​ഭി​​​ച്ച തു​​​ക​​​യു​​​ടെ പ​​​കു​​​തിപോ​​​ലും കി​​​ട്ടി​​​യി​​​ല്ല. 2016 സെ​​​പ്റ്റം​​​ബ​​​റി​​​ൽ 3038 കോ​​​ടി രൂ​​​പ കിട്ടിയത് ഇത്തവണ 1311.43 കോ​​​ടി​​​യാ​​​യി ചു​​​രു​​​ങ്ങി. 1727.55 കോ​​​ടി​​​യു​​​ടെ (56.84 ശ​​​ത​​​മാ​​​നം) ഇ​​​ടി​​​വ്.


ഒ​​​ക്ടോ​​​ബ​​​റി​​​ലും ഗ​​​ണ്യ​​​മാ​​​യ ഇ​​​ടി​​​വു​​​ണ്ട്. 3028.05 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച സ്ഥാ​​​ന​​​ത്ത് ഇ​​​ക്കു​​​റി 1720.41 കോ​​​ടി മാ​​​ത്രം. 1308.09 കോ​​​ടി രൂ​​​പ​​​യു​​​ടെ (43.19 ശതമാനം) കു​​​റ​​​വ്. ജിഎസ്ടി നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​നു മു​​​ൻ​​​പും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​മ്പ​​​ത്തി​​​കനി​​​ല​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു ധ​​​ന​​​വി​​​ഭ​​​വ സെ​​​ക്ര​​​ട്ട​​​റി ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

ഏ​​​പ്രി​​​ലി​​​ൽ 8.16 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു നി​​​കു​​​തി വ​​​ള​​​ർ​​​ച്ച. മേ​​​യിൽ 4.67 ശ​​​ത​​​മാ​​​ന​​​വും ജൂ​​​ണി​​​ൽ 7.58 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലെ വ​​​ള​​​ർ​​​ച്ച. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സാ​​​മ്പ​​​ത്തി​​​കത​​​ള​​​ർ​​​ച്ച​​​യാ​​​ണു വ​​​രു​​​മാ​​​ന​​​ത്തി​​​ലെ കു​​​റ​​​വി​​​നു കാ​​​ര​​​ണം. നോ​​​ട്ട് നി​​​രോ​​​ധ​​​നം വ​​​ന്ന 2016 ന​​​വം​​​ബ​​​ർ മു​​​ത​​​ൽ നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു.

ലോ​​​ട്ട​​​റി, മോ​​​ട്ടോ​​​ർ വാ​​​ഹ​​​നനി​​​കു​​​തി, എ​​​ക്സൈ​​​സ്, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​രു​​​മാ​​​നവ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​നനി​​​കു​​​തി വ​​​രു​​​മാ​​​ന​​​ം 19.9 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ിച്ചു. ലോ​​​ട്ട​​​റി​​​യി​​​ൽ 7.76 ശ​​​ത​​​മാ​​​ന​​​വും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 6.11 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു വ​​​ർ​​​ധ​​​ന.

വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​രു​​​മാ​​​നം

മാസം 2016-17 2017-18 വ്യത്യാസം
(കോടി രൂപ) ശതമാനം
ഏ​​​പ്രി​​​ൽ 1754.96 1898.16 (+)8.16.
മേ​​​യ് 2781.41 2911.35 (+)4.67.
ജൂ​​​ണ്‍ 2835.99 3051.09 (+)7.58.
ജൂ​​​ലൈ 2593.21 2685.61 (+) 3.56.
ഓ​​​ഗ​​​സ്റ്റ് 2701.94 1851.09 (-)31.49.
സെ​​​പ്റ്റം​​​ബ​​​ർ 3038.98 1311.43 (-)56.84.
ഒ​​​ക്ടോ​​​ബ​​​ർ 3028.5 1720.41 (-)43.19.

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.