കന്നുകാലികളുടെ എണ്ണം കുറയുന്നതു ക്ഷീരമേഖലയ്ക്കു തിരിച്ചടി: മന്ത്രി രാജു
കന്നുകാലികളുടെ എണ്ണം കുറയുന്നതു ക്ഷീരമേഖലയ്ക്കു തിരിച്ചടി: മന്ത്രി രാജു
Friday, December 15, 2017 2:42 PM IST
കാ​​​​യം​​​​കു​​​​ളം: ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​ന്ന​​​​തു സം​​​​സ്ഥാ​​​​ന​​​​ത്തെ ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ക്ഷീ​​​​ര​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി കെ. ​​​​രാ​​​​ജു.

2002 ൽ ​​​​ഇ​​​​രു​​​​പ​​​​ത്തൊ​​​​ന്നു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തു പ​​​​ത്തു​​​​വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് 13.2 ല​​​​ക്ഷ​​​​മാ​​​​യി താ​​​​ഴ്ന്നു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ക​​​​ണ​​​​ക്ക് അ​​​​തി​​​​ലും ദ​​​​യ​​​​നീ​​​​യ​​​​മാ​​​​ണ്. കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ന്നു​​​​കാ​​​​ലി നി​​​​രോ​​​​ധ​​​​നം ക്ഷീ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ബാ​​​​ധി​​​​ച്ചു​​​​വെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത, ലിം​​​​ഗ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യ ബീ​​​​ജ മാ​​​​ത്ര​​​​ക​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല വി​​​​ത​​​​ര​​​​ണ​​​​വും വെ​​​​ച്ചൂ​​​​ർ പ​​​​ശു​​​​ക്ക​​​​ളു​​​​ടെ പ്ര​​​​ജ​​​​ന​​​​ന പ​​​​ദ്ധ​​​​തി​​​​യും കാ​​​​യം​​​​കു​​​​ള​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.


കാ​​​​മ​​​​ധേ​​​​നു അ​​​​വാ​​​​ർ​​​​ഡ് വെ​​​​ച്ചൂ​​​​ർ ഫാം ​​​​ഗോ​​​​ശാ​​​​ല ഉ​​​​ട​​​​മ എം. ​​​​ബ്ര​​​​ഹ്മ ദ​​​​ത്ത​​​​ൻ ന​​​​ന്പൂ​​​​തി​​​​രി​​​​ക്കും ഗോ​​​​പാ​​​​ൽ​​​​ര​​​​ത്ന അ​​​​വാ​​​​ർ​​​​ഡ് ടി.​​​​കെ. വി​​​​നോ​​​​ദ് കു​​​​മാ​​​​റി​​​​നും മ​​​​ന്ത്രി സ​​​​മ്മാ​​​​നി​​​​ച്ചു. ദേ​​​​ശീ​​​​യ കാ​​​​മ​​​​ധേ​​​​നു പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ അ​​​​മൃ​​​​ത​​​​ധാ​​​​ര ഗോ​​​​ശാ​​​​ല ഉ​​​​ട​​​​മ അ​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​നെ​​​​യും ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.