ഓ​ഖി: 210 പേ​ർ തി​രി​ച്ചെ​ത്തി
Thursday, December 14, 2017 3:44 PM IST
കൊ​​​ച്ചി: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ക​​​ട​​​ലി​​​ൽ അ​​​ക​​​പ്പെ​​​ട്ട 210 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​ന്ന​​​ലെ തി​​​രി​​​ച്ചെ​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 2,737 ആ​​​യി. 19 ബോ​​​ട്ടു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. ആ​​​കെ 251 ബോ​​​ട്ടു​​​ക​​​ൾ തി​​​രി​​​ച്ചെ​​​ത്തി. ഇ​​​നി കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു പോ​​​യ 14 ബോ​​​ട്ടു​​​ക​​​ളാ​​ണു തി​​​രി​​​ച്ചെ​​​ത്താ​​​നു​​​ള്ള​​​ത്. ഇ​​​തു​​​വ​​​രെ ജി​​​ല്ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ഒ​​​ന്പ​​​ത് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഇ​​​ന്ന​​​ലെ ഒ​​​രു മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഗ​​​വ​​ൺ​​മെ​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മൃ​​ത​​ദേ​​ഹ​​മാ​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി ലോ​​​വു കോ​​​ള​​​നി 47/1065ൽ ​​​പോ​​​ൾ​​​പാ​​​സി​​​ന്‍റെ മ​​​ക​​​ൻ സെ​​​ൽ​​​വ​​​രാ​​​ജി​(38)​​ന്‍റേ​​താ​​ണെ​​ന്ന് ഇ​​​ന്ന​​​ലെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ബാ​​​ക്കി​​​യു​​​ള്ള ആ​​​റ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഗ​​​വ​​ൺ​​മെ​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ആ​​​ലു​​​വ ഗ​​​വ​​ൺ​​മെ​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.