മൂ​ട​ൽ മ​ഞ്ഞ്: പ​​​ത്ത് വി​​​മാ​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ചു​​​വി​​​ട്ടു
മൂ​ട​ൽ മ​ഞ്ഞ്: പ​​​ത്ത് വി​​​മാ​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ചു​​​വി​​​ട്ടു
Thursday, December 14, 2017 3:29 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ത്ത് വി​​​മാ​​​ന​​​ങ്ങ​​​ൾ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ട്ടു. അ​​​ഞ്ച് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ​​​ർ​​​വീ​​​സു​​​ക​​​ളും അ​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​ണ് തി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. പി​​ന്നീ​​ട് കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി. എ​​​യ​​​ർ ഏ​​​ഷ്യ ഒ​​​ഴി​​​ച്ചു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ൾ വൈ​​​കു​​​മെ​​​ന്നു യാ​​​ത്ര​​​ക്കാ​​​രെ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​രു​​ന്നു. എ​​​യ​​​ർ ഏ​​​ഷ്യ വൈ​​​കു​​​മെ​​​ന്ന് അ​​​റി​​​യാ​​​തി​​രു​​ന്ന​​തി​​നാ​​ൽ ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​ർ​​ക്ക് മൂ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​രി​​​ക്കേ​​​ണ്ടി​​വ​​​ന്നു.

വിദേശത്തേക്ക് പോകേണ്ടിയിരുന്ന നൂറുകണക്കിന് യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടി.

ഷാ​​​ർ​​​ജ​​​യി​​​ൽ​​നി​​​ന്നു വ​​​ന്ന ഇ​​​ൻ​​​ഡി​​​ഗോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ വി​​​മാ​​​നം 6.59 ന് ​​​ചെ​​​ന്നൈ​​​യി​​​ലേ​​ക്കും ദോ​​​ഹ​​​യി​​​ൽ​​നി​​​ന്നു​​ള്ള ഇ​​​ൻ​​​ഡി​​​ഗോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് 7. 24 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് 7.15ന് ​​​വ​​​ന്ന എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം അ​​വി​​ടേ​​ക്കു ത​​​ന്നെ​​​യും ജി​​​ദ്ദ​​​യി​​​ൽ നി​​​ന്ന് 7.15ന് ​​​എ​​​ത്തി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​ക്കും തി​​​രി​​​ച്ചു​​വി​​​ട്ടു.


ഹൈ​​​ദ​​​ര​​​ബാ​​​ദി​​​ൽ നി​​​ന്ന് 8.24 ന് ​​​വ​​​ന്ന ഇ​​​ൻ​​​ഡി​​​ഗോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കും ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് 8.05 ന് ​​​വ​​​ന്ന എ​​​യ​​​ർ ഏ​​​ഷ്യ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് അ​​വി​​ടേ​​ക്കു​​ത​​​ന്നെ​​​യും ചെ​​​ന്നെ​​​യി​​​ൽനി​​​ന്ന് 8.05ന് ​​​വ​​​ന്ന ജെ​​​റ്റ് എ​​​യ​​​ർ​​​വെ​​​യ്സ് കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കും മും​​​ബൈ​​​യി​​​ൽനി​​​ന്ന് 8.34 ന് ​​​വ​​​ന്ന ഗോ​​​എ​​​യ​​​ർ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കും മ​​​സ്ക്ക​​​റ്റി​​​ൽനി​​​ന്ന് 8.10 ന് ​​​വ​​​ന്ന ഒ​​​മാ​​​ൻ എ​​​യ​​​ർ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കും ക്വ​​ലാ​​​ലം​​​പൂ​​​രി​​​ൽനി​​​ന്ന് 8.38 ന് ​​​വ​​​ന്ന എ​​​യ​​​ർ ഏ​​​ഷ്യ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കു​​മാ​​ണ് തി​​​രി​​​ച്ചു​​​വി​​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.