നീ​തി ന​ട​പ്പാ​വു​ന്ന​തി​ൽ സ​ന്തോ​ഷം: ചെ​ന്നി​ത്ത​ല
നീ​തി ന​ട​പ്പാ​വു​ന്ന​തി​ൽ സ​ന്തോ​ഷം:  ചെ​ന്നി​ത്ത​ല
Thursday, December 14, 2017 3:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ഷാ വ​​​ധ​​​ക്കേ​​​സി​​​ൽ നീ​​​തി ന​​​ട​​​പ്പാ​​​വു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു നി​​​യോ​​​ഗി​​​ച്ച ആ​​​ദ്യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ തെ​​​ളി​​​വു​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണ് പ്ര​​​തി​​​ക്കു പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ത്ത​​​ത്. അ​​​ന്നു യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ച്ചു എ​​​ന്ന് പ​​​റ​​​ഞ്ഞ് ഇ​​​ട​​​തു മു​​​ന്ന​​​ണി വ​​​ൻ ​പ്ര​​​ചാ​​​ര​​​ണ​​​മാ​​ണു ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ ഹീ​​​ന​​​ത​​​ന്ത്ര​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി കൂ​​​ടി​​​യാ​​​ണ് ഈ ​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.