മൂ​ന്നു​ മാ​സ​മാ​യി പെ​ൻ​ഷ​നി​ല്ല: കോടതി വിശദീകരണം തേടി
മൂ​ന്നു​ മാ​സ​മാ​യി പെ​ൻ​ഷ​നി​ല്ല: കോടതി വിശദീകരണം തേടി
Thursday, December 14, 2017 3:18 PM IST
കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ച​​​വ​​​ർ​​​ക്ക് പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു മാ​​​സ​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​തി​​​നു മു​​​മ്പ് ജൂ​​​ണ്‍, സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യാ​​​ണു പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​തെ​​​ന്നും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


2007 വ​​​രെ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​മ്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം വി​​​ര​​​മി​​​ച്ച​​​വ​​​ർ​​​ക്ക് പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. കെ​​​എസ്ആ​​​ർ​​​ടി​​​സി​​​ക്ക് സ​​​ർ​​​ക്കാ​​​ർ മ​​​തി​​​യാ​​​യ സാ​​​മ്പ​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ത്ത​​​താ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണം.


­­
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.