സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ പെ​രു​ന്തേ​ന​രു​വി ജലസം​ഭ​ര​ണി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ പെ​രു​ന്തേ​ന​രു​വി  ജലസം​ഭ​ര​ണി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, December 14, 2017 2:35 PM IST
എ​രു​മേ​ലി: സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ പെ​രു​ന്തേ​ന​രു​വി​ക്കു സ​മീ​പം ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ മി​നി ഡാ​മി​ൽമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ക്കൂ​ട്ടു​ത​റ പാ​ണ​പി​ലാ​വ് കോ​യി​ക്ക​ലേ​ത്ത് പ്ര​സാ​ദിനെയാണ് (47) പെ​രു​ന്തേ​ന​രു​വി ഡാ​മി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇന്നലെ ഉ​ച്ച ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ബ​സ് വ​രു​ന്ന വ​ഴി​യി​ൽ വീ​ടി​ന് സ​മീ​പം കാ​ത്തു​നി​ന്ന ഭാ​ര്യ​യോ​ട് ഭ​ക്ഷ​ണം വേ​ണ്ടെ​ന്ന് സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

മ​റ്റൊ​രാ​ളെ ബ​സി​ൽ പ​ക​ര​മാ​യി ജോ​ലി​യേ​ൽ​പ്പി​ച്ചി​ട്ടാ​ണ് ഉ​ച്ച ക​ഴി​ഞ്ഞ് അ​വ​ധി​യെ​ടു​ത്ത​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ​യി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച അ​യ​ൽ​വാ​സി വ​ന​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​സാ​ദും മ​ക്ക​ളും പ്ര​തി​ക​ളാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.


ഭാ​ര്യ: അ​ജി​ത . മ​ക്ക​ൾ:ഹ​രി​പ്ര​സാ​ദ്, ശ്രീ​മോ​ൾ പ്ര​സാ​ദ് . വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്ഥ​ല​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​നി കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​തും പെ​രു​ന്തേ​ന​രു​വി​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.