കാ​ൻ​സ​ർ ഡി​റ്റെ​ക്‌ഷൻ ക്യാ​ന്പ് ഓ​ണ്‍ വീ​ൽ​സ് സ​മാ​പി​ച്ചു
കാ​ൻ​സ​ർ ഡി​റ്റെ​ക്‌ഷൻ ക്യാ​ന്പ് ഓ​ണ്‍ വീ​ൽ​സ് സ​മാ​പി​ച്ചു
Thursday, December 14, 2017 2:13 PM IST
കൂ​​​ത്താ​​​ട്ടു​​​കു​​​ളം: മേ​​​രി​​​ഗി​​​രി പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ദീ​​​പി​​​ക, സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര, മെ​​​ഡി​​​മി​​​ക്സ്, ലോ​​​ക​​​മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന കാ​​​ൻ​​​സ​​​ർ ഡി​​​റ്റെ​​​ക്‌ഷൻ ക്യാ​​​ന്പ് ഓ​​​ണ്‍ വീ​​​ൽ​​​സ് സ​​​മാ​​​പി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 150 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ക്യാ​​​ന്പി​​​ൽ 30 പേ​​​ർ മാ​​​മോ​​​ഗ്രാം ടെ​​​സ്റ്റി​​​നു വി​​​ധേ​​​യ​​​രാ​​​യി.

കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഫി​​​സി​​​ഷ്യ​​​ൻ ഡോ.​​​സൂ​​​സ​​​ൻ ജോ​​​ണ്‍, റേ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ് ഡോ.​ ​​കെ.​ സ​​​ജ​​​യ്, മേ​​​രി​​​ഗി​​​രി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ഫി​​​ജി ന​​​ടു​​​വി​​​ലേ​​​ത്ത​​​റ​​​യി​​​ൽ, സ​​​ർ​​​ഗ ക്ഷേ​​​ത്ര ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ല​​​ക്സ് പ്രാ​​​യി​​​ക്ക​​​ളം സി​​​എം​​​ഐ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഫാ.​ ​​ജോ​​​ർ​​​ജ് മ​​​റ്റ​​​ത്തി​​​ൽ സി​​​എം​​​ഐ, കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ സൊ​​​സൈ​​​റ്റി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വി.​ ​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര വി​​​മ​​​ൻ​​​സ് ഫോ​​​റം അം​​​ഗ​​​ങ്ങ​​​ളാ​​​യ ബീ​​​ന ജോ​​​സ​​​ഫ്, നീ​​​ന സാ​​​മു​​​വേ​​​ൽ, സ്റ്റാ​​​ഫം​​​ഗ​​​ങ്ങ​​​ളാ​​​യ ഷി​​​ജു ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


മാ​​​മോ​​​ഗ്രാം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ സൊ​​​സൈ​​​റ്റി​​​യു​​​ടെ സ്കാ​​​നിം​​​ഗ് മെ​​​ഷീ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​ അ​​​ത്യാ​​​ധുനി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള മൊ​​​ബൈ​​​ൽ ക്ലി​​​നി​​​ക്കി​​​ന്‍റെ സേ​​​വ​​​നം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. 38 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള സ്ത്രീ​​​ക​​​ളെ വ​​​നി​​​താ ഡോ​​​ക്ട​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​ർ​​​ക്കു മാ​​​മോ​​​ഗ്രാം പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി.

കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ സൊ​​​സൈ​​​റ്റി​​​യു​​​ടെ സോ​​​ണോ മാ​​​മോ​​​ഗ്രം യൂ​​​ണി​​​റ്റ് എ​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ സ​​​ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്കാ​​​നിം​​​ഗ് മെ​​​ഷീ​​​നി​​​ലാ​​​ണ് മാ​​​മോ​​​ഗ്രാം സ്കാ​​​നിം​​​ഗും ന​​​ട​​​ത്തു​​​ന്ന​​​ത്. രോ​​​ഗം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​വ​​​ർ​​​ക്ക് വാ​​​ഹ​​​ന​​​ത്തി​​​ൽ​​ത്ത​​ന്നെ അ​​​ൾ​​​ട്രാ​ സൗ​​​ണ്ട് സ്കാ​​​നിം​​​ഗും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.