പിഒസി സുവർണജൂബിലി പഠനശിബിരം നാളെ
Thursday, December 14, 2017 2:13 PM IST
കോ​ട്ട​യം: കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ പാ​സ്റ്റ​റ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ (പി​ഒ​സി) സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ അ​ഞ്ചു റീ​ജ​ണു​ക​ളി​ലാ​യി ഏ​ക​ദി​ന പ​ഠ​ന​ശി​ബി​ര​വും പ്ര​തി​നി​ധി സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും.

നാ​ളെ പ​ത്തു മു​ത​ൽ നാ​ലു വ​രെ തെ​ള്ള​കം ചൈ​ത​ന്യ​യി​ൽ കോ​ട്ട​യം സോ​ണി​ന്‍റെ സം​ഗ​മം കെ​സി​ബി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഭ​യു​ടെ അ​ജ​പാ​ല​ന സാ​ക്ഷ്യം-​ഒ​രു അ​വ​ലോ​ക​നം എ​ന്ന വി​ഷ​യ​ത്തി​ൽ ജേ​ക്ക​ബ് പു​ന്നൂ​സും കേ​ര​ള സ​ഭ​യും സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഷാ​ജി ജോ​ർ​ജും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.


കൂ​ടാ​തെ കേ​ര​ള സ​ഭ ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട വി​വി​ധ ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ്, ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ബി​ഷ​പ് മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.