മടിക്കൈ കമ്മാരൻ അന്തരിച്ചു
മടിക്കൈ കമ്മാരൻ അന്തരിച്ചു
Tuesday, December 12, 2017 2:02 PM IST
കാ​​ഞ്ഞ​​ങ്ങാ​​ട്: ബി​​ജെ​​പി ദേ​​ശീ​​യ സ​​മി​​തി അം​​ഗ​​വും പ്രഥമ കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്ന മ​​ടി​​ക്കൈ ക​​മ്മാ​​ര​​ൻ(76) അ​​ന്ത​​രി​​ച്ചു. വൃ​​ക്ക സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തെ​​തു​​ട​​ർ​​ന്ന് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സം​​സ്ക്കാ​​രം പി​​ന്നീ​​ട്.

1938 ജ​​നു​​വ​​രി ഒ​​ന്നി​​നാ​​ണ് ജ​​ന​​നം. മ​​ടി​​ക്കൈ ക​​ല്യാ​​ണ​​ത്തെ ക​​ർ​​ഷ​​ക​​ൻ പി. ​​കോ​​ര​​ന്‍റെ​​യും കോ​​ട്ട​​ച്ചേ​​രി കു​​മ്മ​​ണാ​​ർ ക​​ള​​രി ത​​റ​​വാ​​ട്ടം​​ഗം കു​​മ്പ അ​​മ്മ​​യു​​ടെ​​യും അ​​ഞ്ചാ​​മ​​ത്തെ മ​​ക​​നാ​​ണ്.
അ​​വി​​ഭ​​ക്ത ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ വി​​ദ്യാ​​ർ​​ഥി പ്ര​​സ്ഥാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് രാ​​ഷ്‌​​ട്രീ​​യ പ്ര​​വേ​​ശം. പി​​ന്നീ​​ട് സോ​​ഷ്യ​​ലി​​സ്റ്റ് പാ​​ർ​​ട്ടി​​യി​​ലും ജ​​ന​​സം​​ഘ​​ത്തി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചു.


അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​ക്കാ​​ല​​ത്ത് പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച​​തി​​നു ജ​​യി​​ൽ ശി​​ക്ഷ​​യും അ​​നു​​ഭ​​വി​​ച്ചു. 1980ൽ ​​ബി​​ജെ​​പി രൂ​​പം​​കൊ​​ണ്ട​​പ്പോ​​ൾ കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ൽ നേ​​തൃ​​സ്ഥാ​​ന​​ത്തെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

പി​​ന്നീ​​ട് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യും സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി. ര​​ണ്ടു ത​​വ​​ണ ബി​​ജെ​​പി നി​​യ​​മ​​സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു. അ​​വി​​വാ​​ഹി​​ത​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.