വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തെ സ​ന്ദ​ർ​ശ​നം
വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ  സ്പ​ർ​ശി​ക്കാ​തെ സ​ന്ദ​ർ​ശ​നം
Monday, December 11, 2017 2:48 PM IST
മൂ​​ന്നാ​​ർ: ജി​​ല്ല​​യി​​ലെ ഭൂ​​മി സം​​ബ​​ന്ധ​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ സി​പി​​എം - സി​പി​ഐ മ​​ന്ത്രി​​മാ​​ർ ഉ​​ൾ​​പ്പെ​​ട്ട മ​​ന്ത്രി​​സ​​ഭാ ഉ​​പ​​സ​​മി​​തി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം വ​​ള​​രെ ക​​രു​​ത​​ലോ​​ടെ​​യാ​​യി​​രു​​ന്നു. വി​​വാ​​ദ വി​​ഷ​​യ​​ങ്ങ​​ളി​​ൽ​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​മാ​​റി നി​​ൽ​​ക്കാ​​ൻ മ​​ന്ത്രി​​മാ​​ർ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ച്ചി​​രു​​ന്നു.

മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ ചോ​​ദ്യ​​ങ്ങ​​ളി​​ൽ​നി​​ന്നു വി​​ദ​​ഗ്ധ​മാ​​യി ഒ​​ഴി​​ഞ്ഞു​​മാ​​റി​​യ മ​​ന്ത്രി​​മാ​​ർ വി​​വാ​​ദ​​ങ്ങ​​ൾ ഉ​​ണ്ടാ​കാ​​തി​​രി​​ക്കാ​​ൻ പ്ര​​ത്യേ​​ക ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തി. സ്വ​​ന്തം അ​​ഭി​​പ്രാ​​യം വെ​​ട്ടി​​ത്തുറ​​ന്നു പ​​റ​​യു​​ന്ന​​തി​​ൽ പി​​ശു​​ക്കു കാ​​ണി​​ക്കാ​​ത്ത മ​​ന്ത്രി എം.​​എം. മ​​ണി സ​​ന്ദ​​ർ​​ശ​​ന വേ​​ള​​യി​​ലു​​ട​​നീ​​ളം സൗ​​മ്യ​​നാ​​യി​​ട്ടാ​​ണു കാ​​ണ​​പ്പെ​​ട്ട​​ത്.

മ​​ണി​​യു​​ടെ നി​​ർ​​ദേ​ശ​​ങ്ങ​​ൾ​​ക്കും നീ​​ക്ക​​ങ്ങ​​ൾ​​ക്കു​​മ​​നു​​സ​​രി​​ച്ചാ​​ണു സ​​ന്ദ​​ർ​​ശ​​നം പു​​രോ​​ഗ​​മി​​ച്ച​​തെ​​ങ്കി​​ലും നാ​​ട്ടു​​കാ​​രു​​മാ​​യും മാ​​ധ്യ​​മ​​ങ്ങ​​ളു​​മാ​​യും സം​​സാ​​രി​​ക്കാ​​ൻ ത​യാ​​റാ​​യ​​തു റ​​വ​​ന്യു മ​​ന്ത്രി​​യാ​​യി​​രു​​ന്നു. ജോ​​യ്സ് ജോ​​ർ​​ജി​​നെ​​തി​​രാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു ചോ​​ദ്യ​​ങ്ങ​​ളു​​യ​​ർ​​ന്ന​​പ്പോ​​ഴെ​​ല്ലാം മ​​റു​​പ​​ടി വ​​ള​​രെ ക​​രു​​ത​​ലോ​​ടെ​​യാ​​യി​​രു​​ന്നു.


മ​​ന്ത്രി​സ​​ഭാ ഉ​​പ​​സ​​മി​​തി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം ഏ​​തെ​​ങ്കി​​ലും ഒ​​രു വ്യ​​ക്തി​ക്കു വേ​​ണ്ടി​യു​​ള്ള​​ത​​ല്ല. ഒ​​രു സ​​മൂ​​ഹ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും റ​​വ​​ന്യു മ​​ന്ത്രി പ​​റ​​ഞ്ഞു. സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു ശേ​​ഷ​​വും തു​​റ​​ന്ന അ​​ഭി​​പ്രാ​​യം പ​​റ​​യാ​​ൻ മ​​ന്ത്രി​​മാ​​ർ വി​​സ​​മ്മ​​തി​​ച്ചു. ക​​ർ​​ഷ​​ക​​രു​​ടെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ ശ​​രി​​ക്കും മ​​ന​​സി​​ലാ​​ക്കി​​യ ശേ​​ഷം സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് കൈ​​മാ​​റു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.